Movie News

എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു, തുറന്നു പറഞ്ഞ് നടി ശ്രുതിഹാസന്‍ ; ട്രോളിയവര്‍ക്ക് തകര്‍പ്പന്‍ മറുപടി

പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ മികച്ച ഒരു കരിയര്‍ നേടിയ നടി ശ്രുതിഹാസന്‍ തമിഴിലും തെലുങ്കിലും ഒരു പോലെ തിരക്ക് പിടിച്ചോടുകയാണ്. എന്നാല്‍അടുത്തിടെ നടി തന്റെ മദ്യപാനശീലത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ അനേകം ആരാധകരാണ് യൂട്യൂബ് ചാനല്‍വഴി കണ്ടത്. താന്‍ എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു എന്നും പിന്നീട് അതില്‍ നിന്നും മോചിതയായെന്നും നടി തുറന്നു പറഞ്ഞിരുന്നു.

മദ്യപാന ശീലം ഉണ്ടായിരുന്നെങ്കിലും അത് മയക്കുമരുന്നിലേക്ക് എത്തിയിരുന്നില്ലെന്നും തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മദ്യമായിരുന്നെന്നും നടി പറഞ്ഞു. അതേസമയം തന്റെ ജീവിതത്തില്‍ നിന്ന് മദ്യം നീക്കം ചെയ്തത് തന്റെ മാനസികാവസ്ഥയെ വളരെയധികം സഹായിച്ചുവെന്ന് പറഞ്ഞു. എന്നാല്‍ ശ്രുതി ഹാസന്റെ പ്രസ്താവനയെ ചില മാധ്യമ സ്ഥാപനങ്ങള്‍ വളച്ചൊടിച്ചതോടെ ചില നെറ്റിസണ്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ നടിയെ ട്രോളാന്‍ തുടങ്ങി. ആ ട്രോളുകള്‍ക്കും നിഷേധാത്മകതയ്ക്കും ശ്രുതി ഹാസന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കൂളായിട്ടുള്ള മറുപടി നല്‍കിയിരിക്കുകയാണ് നടി.

”ലേഖനങ്ങളിലൂടെ എന്നെ ലജ്ജിപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ എന്റെ ശാന്തത തകര്‍ക്കാമെന്ന് കരുതേണ്ട. ദൈവം ദയയുള്ളവനാണെന്ന് ഊഹിക്കുക. എന്റെ ജീവിതം ദയയുള്ളതാണ്. ഓരോ റിലീസിനും മുമ്പേ ഉണ്ടാകാറുള്ള നെഗറ്റീവിറ്റി സിനിമ പുറത്തുവരുന്നതോടെ മാറിപ്പോകും. നിങ്ങള്‍ നിങ്ങളുടെ അനുഗ്രഹവും കണ്ടെത്താന്‍ ശ്രമിക്കുക. ശ്രുതിയുടെ അടുത്ത ഏറ്റവും വലിയ റിലീസ് പ്രഭാസും പൃഥ്വിരാജും നായകനായ സലാറാണ്. ഈ ആക്ഷന്‍ ഡ്രാമയില്‍ പ്രഭാസിന്റെ നായികയായിട്ടാണ് താരമെത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശ്രുതിയുടെ വേഷം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.