Movie News

വിവാഹിതരെ പ്രണയിച്ച ശ്രീദേവി; മിഥുന്‍ ചക്രവര്‍ത്തിയുടെ സംശയം മാറ്റാന്‍ ബോണികപൂറിന് രാഖി കെട്ടിക്കൊടുത്തു

പ്രണയിച്ചു വിവാഹിതരായവരാണ് ബോളിവുഡിലെ താരദമ്പതികളായ ശ്രീദേവിയും നിര്‍മ്മാതാവ് ബോണികപൂറും. മോണയെ ആദ്യവിവാഹം ചെയ്യുകയും അതില്‍ രണ്ടു കുട്ടികള്‍ ഉണ്ടാവുകയും ചെയ്ത ബോണികപൂറിന് ശ്രീദേവിയെ വിവാഹം കഴിക്കാന്‍ വലിയ ത്യാഗവും സമയവും പിന്നാലെ നടപ്പും വേണ്ടി വന്നിരുന്നു. എന്നാല്‍ ശ്രീദേവി അതിന് മുമ്പ് മുന്‍കാല ഹീറോ മിഥുന്‍ ചക്രവര്‍ത്തിയെ വിവാഹം കഴിച്ചിരുന്നതായും ഒരു കാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും രഹസ്യമായി വിവാഹംകഴിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

‘വക്ത് കി ആവാസ്’, ‘വതന്‍ കേ രഖ്വാലെ’, ‘ഗുരു’ തുടങ്ങിയ സിനിമകളില്‍ മിഥുനും ശ്രീദേവിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗിത ബാലിയെ വിവാഹം കഴിച്ച ശേഷമായിരുന്നു മിഥുന്‍ ശ്രീദേവിയുമായി പ്രണയത്തിലായത്. ഇവര്‍ രഹസ്യമായി വിവാഹിതരായതായും അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു ഘട്ടത്തില്‍ ബോണികപൂറുമായി ശ്രീദേവി പ്രണയത്തിലാണോ എന്ന് മിഥുന്‍ചക്രവര്‍ത്തിക്ക് സംശയം തോന്നുകയും ചെയ്തിരുന്നു. ഈ സമയത്ത് ബോണികപൂറിന് രാഖി കെട്ടിക്കൊടുത്താണ് ശ്രീദേവി ഈ സംശയം മാറ്റിയത്.

എന്നിരുന്നാലും ഭാര്യ യോഗിതയെ ഉപേക്ഷിക്കാന്‍ മിഥുന് മടിയായിരുന്നു. ഒടുവില്‍ ശ്രീദേവിയും മിഥുനും വേര്‍പിരിഞ്ഞു. ഒരിക്കല്‍ ഹിന്ദു റഷുമായുള്ള ഒരു ചാറ്റിനിടെ ശ്രീദേവിയുടെ സഹനടി സുജാത മേത്ത ഇക്കാര്യം പറഞ്ഞു. പിന്നീട് 1996ല്‍ ബോണിയെ വിവാഹം കഴിച്ച ശ്രീദേവി ജാന്‍വി, ഖുഷി എന്നീ രണ്ട് പെണ്‍മക്കളുടെ മാതാവായി. അതിനിടെ, യോഗിതയെ വിവാഹം കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന് മിഥുനോട് ചോദിച്ചപ്പോള്‍ ”ഞാനാണ് ഏറ്റവും… വിവാഹിതനായ ബാച്ചിലര്‍.” എന്നായിരുന്നു മറുപടി.