Movie News

പുഷ്പ 2 ലെ ഐറ്റം സോങ്ങിനായി സാമന്തയേക്കാള്‍ കുറഞ്ഞ പ്രതിഫലം? പ്രതികരണവുമായി ശ്രീലീല

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2: ദി റൂള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നവംബര്‍ 17 ഞായറാഴ്ചയാണ് പുറത്തിറങ്ങിയത്. വെറും 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ടാണ് ട്രെയിലര്‍ മുന്നേറിയത്. പുഷ്പ 2 ട്രെയിലര്‍ യൂട്യൂബില്‍ 24 മണിക്കൂറിനുള്ളില്‍ എല്ലാ ഭാഷകളിലുമായി 102 ദശലക്ഷം വ്യൂസ് നേടി. ചിത്രത്തില്‍ ശ്രീലീലയുടെ കിസ്സിക് എന്ന ഐറ്റം നമ്പറും ഉണ്ട്.

പുഷ്പയുടെ ആദ്യഭാഗത്തില്‍ സാമന്ത റൂത്ത് പ്രഭുവിന്റെ ഐറ്റം നമ്പറായ ‘ഊ അന്തവ’ എന്ന ഗാനം വമ്പന്‍ ഹിറ്റായിരുന്നു. പുഷ്പ 2 -ലെ കിസ്സിക്കിന് പ്രാരംഭ പ്രതികരണം സമ്മിശ്രമാണ്. ” ഈ പാട്ട് തന്നെ എന്റെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കും. ഇത് നിങ്ങളുടെ സാധാരണ ഐറ്റം ഗാനമല്ല. അതിന് പിന്നില്‍ ശക്തമായ ഒരു ആഖ്യാന കാരണമുണ്ട്, അത് സിനിമ റിലീസ് ചെയ്യുമ്പോള്‍ വ്യക്തമാകും. ”- എന്നാണ് ഈ ഐറ്റം നമ്പര്‍ തിരഞ്ഞെടുക്കാനുള്ള കാരണമായി ശ്രീലീല വെളിപ്പെടുത്തിയത്.

പ്രതിഫലത്തെക്കുറിച്ച് താരത്തോട് ചോദിച്ചപ്പോള്‍, ‘ഞങ്ങള്‍ ഇതുവരെ നിര്‍മ്മാതാക്കളുമായി പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല’ – എന്ന് തമാശയായി അവര്‍ പറഞ്ഞു. കിസിക്കിന് വേണ്ടി തനിക്ക് 2 കോടി രൂപ പ്രതിഫലം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും എന്നാല്‍ സാമന്തയ്ക്ക് 5 കോടി രൂപ ലഭിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശ്രീലീല തള്ളിക്കളയുകയായിരുന്നു. ദേവി ശ്രീ പ്രസാദ് ഒരുക്കിയ കിസ്സിക്ക് ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. റിലീസ് ചെയ്ത് 12 മണിക്കൂറിനുള്ളില്‍, ഗാനം 17.7 ദശലക്ഷം വ്യൂസ് നേടി, റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.