Sports

ഇഗോര്‍ സ്റ്റിമാക്ക് ക്ലിക്കായില്ല, മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഇഗോര്‍ സ്റ്റിമാകിന് പകരം സ്പെയിന്‍കാരന്‍ മനോലോ മാര്‍ക്വേസ് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലാണ് മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ സൂപ്പര്‍ പരിശീലകരില്‍ ഒരാളായ അദ്ദേഹം പരിശീലിപ്പിച്ച ടീമുകളെല്ലാം തന്നെ കപ്പടിച്ചതിന് പിന്നാലെയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമീപിച്ചത്.

ഹൈദരാബാദ് എഫ്സിയെ പരിശീലിപ്പിച്ചിട്ടുള്ള മാര്‍ക്വേസ്, നിലവില്‍ എഫ്സി ഗോവയുടെ പരിശീലകനാണ്. ക്രൊയേഷ്യക്കാരനെ അഖിലേന്ത്യാ ഫുട്ബോള്‍ പുറത്താക്കിയതിന് ശേഷം സ്റ്റിമാകിന് പകരക്കാരനായി അന്റോണിയോ ലോപ്പസ് ഹബാസ്, സാന്‍ജോയ് സെന്‍ എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും അവസാനം മാര്‍ക്വേസിന് നറുക്കു വീഴുകയായിരുന്നു. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ഫെഡറേഷന്‍ (എഐഎഫ്എഫ്).

എഐഎഫ്എഫ് ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ലെങ്കിലും മൂന്ന് വര്‍ഷത്തെ കരാറാണ് മാര്‍ക്വേസിന് ലഭിക്കുക. കൗതുകകരമെന്നു പറയട്ടെ, കരാര്‍ തീര്‍പ്പാക്കാത്തതിനാല്‍ അദ്ദേഹം ക്ലബ്ബിനെയും രാജ്യത്തെയും പരിശീലിപ്പിക്കും. 2025 മെയ് 31 വരെ എഫ്സി ഗോവയുമായി 55 കാരനായ അദ്ദേഹത്തിന് കരാറുണ്ട്. അതിനുശേഷം അദ്ദേഹം മുഴുവന്‍ സമയ അടിസ്ഥാനത്തില്‍ ദേശീയ ടീമിനൊപ്പമായിരിക്കും.