Hollywood

ജോനാസുമായി പിരിഞ്ഞ സോഫിയ ബ്രിട്ടീഷ് ശതകോടീശ്വരനുമായി പ്രണയത്തില്‍

ജോ ജോനാസിന്റെയും സോഫിയ ടര്‍ണറുടെയും വിവാഹമോചനം കഴിഞ്ഞ മാസം രാജ്യവ്യാപകമായി വാര്‍ത്തകളില്‍ ഇടം നേടിയ സംഭവമായിരുന്നു. 2019 ല്‍ വിവാഹിതരായ ഇരുവരും പെട്ടെന്ന് വേര്‍പിരിയുകയും സെപ്റ്റംബറില്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചകളോളം മക്കളുടെ കസ്റ്റഡി തര്‍ക്കത്തിലും ഏര്‍പ്പെട്ടെങ്കിലും അതെല്ലാം പരിഹരിക്കുകയും ചെയ്തു.

എന്നാല്‍ ജോയുമായി പിരിഞ്ഞ ശേഷം അവിവാഹിത ജീവിതം നയിക്കുകയായിരുന്ന സോഫി ടര്‍ണര്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ പെരെഗ്രിന്‍ പിയേഴ്‌സണുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരം. 27 കാരിയായ മുന്‍ ഗെയിം ഓഫ് ത്രോണ്‍സ് നടിയും പെരെഗ്രിന്‍ പിയേഴ്‌സണും ഫ്രാന്‍സില്‍ വെച്ച് ചുംബിക്കുന്ന ഒരു ചിത്രം സണ്‍ പ്രസിദ്ധീകരിച്ചു. ആ വാരാന്ത്യത്തില്‍, സോഫിയും പെരെഗ്രിനും ഇംഗ്ലണ്ടില്‍ നടന്ന റഗ്ബി ലോകകപ്പില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ മകളും മോഡലുമായ ഗ്രീസിലെയും ഡെന്‍മാര്‍ക്കിലെയും മുന്‍ രാജകുമാരി മരിയ ഒളിമ്പിയയില്‍ നിന്ന് വേര്‍പിരിഞ്ഞ് നില്‍ക്കുകയാണ് പെരെഗ്രൈന്‍. വേര്‍പിരിഞ്ഞ ശേഷം മക്കളുടെ കാര്യത്തില്‍ ജോ ജോനാസും സോഫിയയും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഒക്ടോബറില്‍ കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ച ഇടക്കാല കരാറില്‍ ഇരുവരും ഒത്തുതീര്‍പ്പുണ്ടാക്കി. യുഎസിലെയും യുകെയിലെയും മാതാപിതാക്കളുടെ വീടുകളില്‍ കുട്ടികള്‍ തുല്യമായി സമയം ചെലവഴിക്കുക എന്ന കരാറാണ് ഇവര്‍ ഉണ്ടാക്കിയത്.