കൊച്ചി: അറുപതു വയസുള്ള അമ്മയുടെ അക്കൗണ്ട് മകന്‍ ദുരുപയോഗം ചെയ്‌തതായി കണ്ടെത്തി.സൈബര്‍ തട്ടിപ്പിനെതിരേ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പോലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടിലാണ് ഈ വിവരം പുറത്തുവന്നത്. കളമശേരി സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം. മകന്‍ ദുരുപയോഗം ചെയ്‌ത അക്കൗണ്ടിലേക്കു വന്നതു കോടികളാണെന്നു പോലീസ് പറയുന്നു. ഒളിവില്‍ പോയ മകനെ തെരഞ്ഞുവരുന്നു. അമ്മക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഓപ്പറേഷന്‍ സൈ ഹണ്ടില്‍ കൊച്ചി നഗരത്തില്‍ അറസ്‌റ്റിലായവരെല്ലാം വിദ്യാര്‍ഥികളാണെന്നു സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പ്രതികരിച്ചിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച 300 അക്കൗണ്ടുകള്‍ കൊച്ചിയില്‍നിന്നുമാത്രം കണ്ടെത്തിയിട്ടുണ്ട്.
കൊച്ചിയില്‍മാത്രം ഇതുവരെ അറസ്‌റ്റിലായത് ആറു പേരാണ്. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂര്‍ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്.




