Movie News

രണ്ടരമണിക്കൂര്‍ സിനിമ, ഒരു മണിക്കൂര്‍ പാട്ട് തന്നെ; 12 ഗാനങ്ങളുള്ള സിനിമ ബോളിവുഡില്‍ നാലിരട്ടി നേടി

ബോളിവുഡ് സിനിമയില്‍ നൃത്തഗാന രംഗങ്ങളുടെ പ്രസക്തി ഒരു പാരമ്പര്യമാണ്. അഞ്ചു പാട്ടുകള്‍ വരാത്ത സിനിമകള്‍ വളരെ വിരളമാണെന്നിരിക്കെ രണ്ടര മണിക്കൂര്‍ വരുന്ന ഒരു സിനിമയില്‍ ഒരു മണിക്കൂര്‍ ഗാനരംഗങ്ങള്‍ മാത്രമുള്ള സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അറിയപ്പെടുന്നവരും പ്രശസ്തരുമായ ആരും തന്നെ ഇല്ലാതിരുന്നിട്ടും സിനിമ പാട്ടുകള്‍ കൊണ്ട് വന്‍ വിജയം നേടി.

2 മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് 57 മിനിറ്റ് ഗാനങ്ങളുണ്ടായിരുന്നു, ഇത് ബോക്‌സ് ഓഫീസില്‍ മുടക്കുമുതലിന്റെ നാലിരട്ടി വരുമാനം നേടിക്കൊടുത്തു. ഇന്നും ആളുകള്‍ അതിലെ പാട്ടുകള്‍ ആവേശത്തോടെ കേള്‍ക്കുന്നു. സംവിധായകന്‍ അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത തുംബിന്‍ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

12 ഗാനങ്ങള്‍ ഉണ്ടായിരുന്ന ഈ സിനിമയിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ടെന്ന് മാത്രമല്ല ഒരു ഗാനവും അവരെ ബോറടിപ്പിച്ചുമില്ല എന്നതാണ് പ്രത്യേകത. ഈ സംഗീത ഹിറ്റ് ചിത്രത്തെക്കുറിച്ച് വിശദമായി പറയാം. ശ്രദ്ധ ആകര്‍ഷിക്കാന്‍ വലിയ അഭിനേതാക്കളൊന്നും സിനിമയില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും, ആളുകളെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ ചിത്രം വിജയിച്ചു.

24 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ തും ബിന്‍ 2 കോടി ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം 8.28 കോടിയാണ് നേടിയത്. തന്റെ ആദ്യ സിനിമയുടെ 24 വര്‍ഷം പൂര്‍ത്തി യാ ക്കിയതിനെക്കുറിച്ച് സംവിധായകന്‍ അനുഭവ് സിന്‍ഹ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു മനോഹരമായ കുറിപ്പ് എഴുതി. ”തും ബിന്‍ എന്ന സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങിയ പ്പോള്‍ എനിക്ക് വലിയ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഹൃദയത്തിന്റെ വാക്കുകള്‍ വൈകാരികമായി പറയുന്ന ഒരു കഥയുണ്ടാ യിരുന്നു.

അത് ലോകത്തിന് മുന്നില്‍ എത്തിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്. സിനിമ ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഹിറ്റും ഫ്‌ലോപ്പും എന്താണെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് ഒരു കഥയും നിര്‍മ്മാതാവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റെല്ലാം പതുക്കെ സ്വയം സംഭവിച്ചു.