Lifestyle

നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളോട് എന്തു പറയണം ? മാതാപിതാക്ക​ളോടാണ്….

ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് കുട്ടികളിലെ വിമര്‍ശനാത്മകമായ ചിന്ത വളര്‍ത്തിയെടുക്കുക എന്നത്. ഇത് നല്ലൊരു ജീവിതം നേടിയെടുക്കാനും നല്ല വ്യക്തിത്വം പ്രദാനം ചെയ്യാനും അവരെ സഹായിക്കും. വിമര്‍ശനാത്മക ചിന്ത കുട്ടികളെ അക്കാദമിക്, സംവാദങ്ങള്‍, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല, ജീവിതത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും ഇത് അവരെ പ്രാപ്തരാക്കുന്നു .

നമ്മുടെ കുട്ടികളെ വിമര്‍ശനാത്മക ചിന്ത പഠിപ്പിക്കാന്‍ കഴിയുന്ന വഴികള്‍ ഇതാ.

  1. തുറന്ന ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുക: – കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങളെ മണ്ടന്‍ ചോദ്യങ്ങളെന്ന് മുദ്ര കുത്താതെ അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  2. കുട്ടികള്‍ പലപ്പോഴും വ്യക്തമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ നാമത് കഴമ്പില്ലാത്ത ചോദ്യങ്ങളെന്ന തരത്തില്‍ ഭാവിച്ചാല്‍ അവരുടെ വളര്‍ച്ചയെ അത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുക . നിങ്ങളുടെ വ്യക്തമായ മറുപടിയും, പ്രോത്സാഹനവും അവര്‍ മികച്ചതായി ചിന്തിക്കുന്നതിനും സാഹചര്യങ്ങളെ മികച്ച രീതിയില്‍ വിലയിരുത്തുന്നതിനും സഹായകമാകും.
  3. ആരോഗ്യകരമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുക: – ആരോഗ്യകരമായ ആശയവിനിമയം വളര്‍ത്തിയെടുക്കാനും അഭിപ്രായം എങ്ങനെ പറയാമെന്ന് പഠിപ്പിക്കാനുമുള്ള മികച്ച മാര്‍ഗമാണ് സംവാദങ്ങള്‍. മാതാപിതാക്കള്‍ കൗമാരക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സുരക്ഷിതമായ ഇടം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടത്. വിമര്‍ശനങ്ങളില്‍ സ്വയം ബുദ്ധിമുട്ട് തോന്നാതെ കാര്യങ്ങളെ മനസിലാക്കി ഏറ്റെടുക്കാനും വ്യത്യസ്ത വീക്ഷണങ്ങള്‍ കേള്‍ക്കാനും അവരെ പ്രോത്സാഹിപ്പിക്കുക.
  4. വൈവിധ്യമാര്‍ന്ന വിവര സ്രോതസ്സുകള്‍ അവരെ തുറന്നുകാട്ടുക: – സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വിഷയത്തില്‍ വസ്തുത കണ്ടെത്താനും വിശ്വസനീയമായ ഉറവിടങ്ങള്‍ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കുക. അറിവിന് പ്രാധാന്യം നല്‍കുക .
  5. മാധ്യമ സാക്ഷരത പഠിപ്പിക്കുക: -മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, പലര്‍ക്കും അവരുടെ വികാരങ്ങളും അഭിപ്രായങ്ങളും ഫില്‍ട്ടര്‍ ചെയ്യാതെ പ്രകടിപ്പിക്കാന്‍ കഴിയും. തന്നെ പോലെ മറ്റുള്ളവര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടെന്നും, അതിനെ മാനിക്കണമെന്നും പഠിപ്പിക്കുക. കുട്ടികള്‍ കാര്യങ്ങള്‍ എങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനം.
  6. പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുക: – മാനസികമായി കുട്ടികളെ പ്രശ്നങ്ങള്‍ അലട്ടുന്നെങ്കില്‍ അവര്‍ക്ക് വേണ്ടത്ര സമയം നല്‍കുകയും ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ എന്തുചെയ്യുമെന്നും അവരോട് ചോദിക്കുകയും ചെയ്യുക. കടലാസിലോ സംവാദങ്ങളിലോ പ്രശ്നപരിഹാരം വളരെ എളുപ്പമാണെങ്കിലും യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍, അവയുടെ പരിഹാരങ്ങള്‍ വ്യത്യസ്തമായിരിക്കും .
  7. കുട്ടികളില്‍ ജിജ്ഞാസ വളര്‍ത്തുക: – പുതിയ കാര്യങ്ങള്‍ ചോദിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍ . മാതാപിതാക്കള്‍ പലപ്പോഴും, ഇത് പ്രോത്സാഹിപ്പിക്കുന്നതിനുപകരം അലോസപ്പെടുത്തുകയാണ് പതിവ് . ഇത് അവരുടെ മനസിനെ ദോഷകരമായി ബാധിക്കുകയും അവരിലെ ജിജ്ഞാസ തകര്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ചുറ്റുമുള്ള ലോകത്തെ കുറിച്ചറിയാന്‍ അവരെ സഹായിക്കുക.
  8. കുട്ടികളില്‍ മാതൃകാപരമായ വിമര്‍ശനാത്മക ചിന്ത വളര്‍ത്തിയെടുക്കുക: -പഠിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് എങ്ങനെ ചെയ്യുന്നുവെന്ന് അവരെ കാണിക്കുക എന്നതാണ്. കൗമാരപ്രായക്കാര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങളെ വീക്ഷിക്കുന്നവരാണ്. പ്രത്യേകിച്ച് അവരോട് ചെയ്യാന്‍ പറയുകയും അവരെ പഠിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍. മാതാപിതാക്കളുടെ തീരുമാനങ്ങളെ കുട്ടികള്‍ ചോദ്യം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ അധികാരം ഉയര്‍ത്തിക്കാണിക്കുന്നതിനുപകരം, എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചതെന്ന് കൃത്യമായി പറഞ്ഞു കൊടുക്കുക .