മഹാരാഷ്ട്രയിലെ നാഗ്പുരിൽ സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം യൂട്യൂബ് നോക്കി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കൗമാരക്കാരൻ പോലീസിന്റെ പിടിയിലായി. യൂട്യൂബ് വീഡിയോയിൽ കണ്ട പച്ചമരുന്നുകളും ഗർഭഛിദ്രത്തിനുള്ള ഗുളികകളും ബലമായി നൽകിയാണ് പതിനാറുകാരിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഈ ശ്രമം പരാജയപ്പെടുകയും മാസങ്ങൾക്ക് ശേഷം പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയും ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ഒരേ സ്‌കൂളിൽ പഠിച്ചിരുന്ന ഇരുവരും തമ്മിൽ അവിടെ വച്ചാണ് സൗഹൃദത്തിലാകുന്നത്. കഴിഞ്ഞ വർഷം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ വീട്ടിലേക്ക് Read More…
Tag: teenagers
ഹണിട്രാപ്പ് ? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; പഞ്ചാബില്‍ പതിനഞ്ചുകാരന്‍ അറസ്റ്റില്‍ !
പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്കുവേണ്ടി ചാരവൃത്തി നടത്തിയ കൗമാരക്കാരനെ പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യവിവരമാണ് ഈ ആണ്‍കുട്ടിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. ഇത്തരത്തില്‍ കൂടുതല്‍ കൗമാരക്കാരെ ഐഎസ്ഐ വലയിലാക്കിയതായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ഇന്ത്യക്കാരിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ബന്ധമുള്ള ഹാൻഡ്‌ലർമാർ ഓൺലൈൻ കെണികൾ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പോലീസ് പറയുന്നതനുസരിച്ച്, കുട്ടി തന്നിൽ നിന്ന് വിവരങ്ങൾ തേടിയ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിവരങ്ങള്‍ കൈമാറിയെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒരു Read More…
15കാരിയുടെ തല അറുത്തുമാറ്റി; വെട്ടിമുറിച്ച മൃതശരീരം ഗായകന്‍റെ കാറില്‍; ദുരൂഹത
ഗായകന്‍ ഡേവിഡ് ആന്തണി ബര്‍ക്കിന്റെ കാറില്‍നിന്ന് 15കാരിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഗായകന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊലപാതകത്തിന്റെ സാധ്യതകളിലേക്കാണ് നിലവിലെ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ലോസ് ഏയ്ഞ്ചല്‍സ് പൊലീസ് പറയുന്നു. സെലസ്റ്റ് റിവാസ് ഹെര്‍ണാണ്ടസെന്ന പെണ്‍കുട്ടിയുടെ വെട്ടിനുറുക്കപ്പെട്ട മൃതദേഹമാണ് ഗായകന്റെ കാറില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട സെലസ്റ്റിനും ഡേവിഡുമായി പ്രണയത്തിലായിരുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് തെളിവായി ചാറ്റുകളും പൊലീസ് കണ്ടെടുത്തു. സെലസ്റ്റിനൊപ്പമുള്ള ഡേവിഡിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രണയം സംബന്ധിച്ച് Read More…
നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളോട് എന്തു പറയണം ? മാതാപിതാക്കളോടാണ്….
ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് കുട്ടികളിലെ വിമര്‍ശനാത്മകമായ ചിന്ത വളര്‍ത്തിയെടുക്കുക എന്നത്. ഇത് നല്ലൊരു ജീവിതം നേടിയെടുക്കാനും നല്ല വ്യക്തിത്വം പ്രദാനം ചെയ്യാനും അവരെ സഹായിക്കും. വിമര്‍ശനാത്മക ചിന്ത കുട്ടികളെ അക്കാദമിക്, സംവാദങ്ങള്‍, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല, ജീവിതത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും ഇത് അവരെ പ്രാപ്തരാക്കുന്നു . നമ്മുടെ കുട്ടികളെ വിമര്‍ശനാത്മക ചിന്ത പഠിപ്പിക്കാന്‍ കഴിയുന്ന വഴികള്‍ ഇതാ.




