Sports

ശരിക്കും വെല്ലുവിളി നേരിട്ട ഏറ്റവും കടുപ്പമേറിയ ഡിഫണ്ടറെക്കുറിച്ച് മെസ്സിയും റൊണാള്‍ഡോയും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും, ഫുട്‌ബോള്‍ മഹത്വത്തിന്റെ പര്യായമായ രണ്ട് പേരുകളാണ്. ഒരു ദശാബ്ദത്തിലേറെയായി അവരെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ ഇരുവരും ശരിവെച്ചുകൊണ്ടേയിരിക്കുന്നു. ഇതിഹാസങ്ങളായ പ്രതിരോധക്കാര്‍ പോലും അവരുടെ ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നിരിക്കെ തങ്ങള്‍ പിച്ചില്‍ നേരിട്ട ഏറ്റവും കഠിനമായ എതിരാളികളെ വെളിപ്പെടുത്തി.

അസാമാന്യ വേഗത്തിനും ക്ലിനിക്കല്‍ ഫിനിഷിങ്ങിനും പേരുകേട്ട ക്രിസ്റ്റ്യാനോ മികച്ച അനേകം പ്രതിരോധക്കാരെ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പേര് മുന്‍ ഇംഗ്‌ളണ്ടിന്റെയും ചെല്‍സി, ആഴ്‌സണല്‍ ക്ലബ്ബുകളുടേയും താരമായ ആഷ്‌ലി കോളാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന ഇദ്ദേഹം പ്രീമിയര്‍ ലീഗിലെ പോരാട്ടങ്ങളിലും പോര്‍ച്ചുഗലും ഇംഗ്ലണ്ടും തമ്മിലുള്ള അന്താരാഷ്ട്ര പോരാട്ടങ്ങളിലും റൊണാള്‍ഡോയെ പിടിച്ചുനിര്‍ത്താന്‍ ചുമതലയുണ്ടായിരുന്നയാളാണ്. കളിമികവിലൂടെ പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ബഹുമാനം നേടുകയും ചെയ്തിട്ടുണ്ട്.

”വര്‍ഷങ്ങളായി, ആഷ്ലി കോളുമായി എനിക്ക് ചില വലിയ യുദ്ധങ്ങള്‍ ഉണ്ടായിരുന്നു,” കോച്ച് മാഗുമായുള്ള അഭിമുഖത്തില്‍ റൊണാള്‍ഡോ സമ്മതിച്ചു. ”അവന്‍ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ പോലും ഒരു നിമിഷം നല്‍കില്ല. ഏറ്റവും മികച്ച സമയത്ത് അദ്ദേഹം അത്രയും ദൃഢതയുള്ള കളിക്കാരനായിരുന്നു. വേഗത്തിലും, ടാക്കിളിന്റെ കാര്യത്തിലും. കോള്‍ കളിക്കാനുണ്ടായാല്‍ അത് ഒരിക്കലും എളുപ്പമുള്ള ഗെയിമായിരിക്കില്ല എന്ന് എനിക്കറിയാം.” മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുന്ന കാലത്തെ ഓര്‍മ്മകള്‍ ക്രിസ്ത്യാനോ പങ്കുവെച്ചു.

റൊണാള്‍ഡോയുടെ ആക്രമണ ഭീഷണിയെ നിര്‍വീര്യമാക്കാനുള്ള കോളിന്റെ കഴിവ്, തന്റെ ശക്തിയുടെ ഉന്നതിയില്‍ പോലും, പോര്‍ച്ചുഗീസ് താരത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ എതിരാളികളില്‍ ഒരാളായി അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. മെസ്സിയുടെ അപ്രതീക്ഷിത ശത്രു ഒരു പയ്യനായിരുന്നു. എക്കാലത്തെയും ഏറ്റവും സാങ്കേതികമായി കഴിവുള്ള കളിക്കാരനായി പലപ്പോഴും വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സി ഏറ്റവും വെല്ലുവിളി നേരിട്ട എതിരാളിയായി തിരഞ്ഞെടുത്തത് സ്പാനിഷുകാരന്‍ പാബ്ലോ മാഫിയോയെയാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലോണില്‍ എത്തിയ 20 വയസ്സുകാരനായിരുന്നു ബാഴ്സലോണ യും ജിറോണയും തമ്മിലുള്ള 2017 ലെ ലാ ലിഗ മത്സരത്തില്‍, മെസ്സിയെ മാന്‍ മാര്‍ക്ക് ചെയ്യാനുള്ള ചുമതല കിട്ടിയത്. പ്രതിരോധത്തിലൂടെ വിടവ് നെയ്‌തെടു ക്കാനുള്ള കഴിവിന് പേരുകേട്ട അര്‍ജന്റീനിയന്‍ മാസ്‌ട്രോയ്ക്ക് പക്ഷേ യുവ സ്‌പെയിന്‍ കാരന്റെ സ്ഥിരോത്സാഹം ശരിക്കും കഷ്ടപ്പെടുത്തിക്കളഞ്ഞു. ”ജിറോണയിലെ പാബ്ലോ മാഫി യോ ആയിരുന്നു ഏറ്റവും കഠിനമായത്.” 2020-ല്‍ ഫോര്‍ഫോര്‍ ടുവിന് നല്‍കിയ അഭിമുഖത്തില്‍ മെസ്സി വെളിപ്പെടുത്തി.

‘ഞാന്‍ ഒരിക്കലും പരാതിപ്പെടുന്ന ആളല്ല, പക്ഷേ ആ മത്സരം തീവ്രമായിരുന്നു!’ ഇപ്പോള്‍ മല്ലോര്‍ക്കയ്ക്കൊപ്പം കളിക്കുന്ന മാഫിയോ അഭിമാനത്തോടെ ഈ കണ്ടുമുട്ടല്‍ അനുസ്മരിച്ചു: ‘മെസ്സി എന്നോട് പറഞ്ഞു: നിന്നെ ഈ ദിവസം മുഴുവന്‍ ഞാന്‍ ഇവിടെ നിര്‍ത്തും. അപ്പോള്‍ ഞാന്‍ പറഞ്ഞു. ”നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ചയാളാണ്, പക്ഷേ ഇന്ന് ഞാന്‍ നിങ്ങളെ വിടില്ല.” അദ്ദേഹം എന്നോട് ചോദിച്ചു, എനിക്ക് എത്ര വയസ്സായി എന്ന്. പക്ഷേ മെസ്സിയെ മാര്‍ക്ക് ചെയ്യല്‍ അത്ര സുഖകരമായ കാര്യമായിരുന്നില്ലെന്നും മാഫിയോ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *