സീന്ഡ്രല്ല, ആലീസ് ഇന്‍ വണ്ടര്‍ ലാന്റ് മനുഷ്യരെ വിസ്മയിപ്പിച്ച ഫെയറി ടേയ്ലുകള്ക്ക് എല്ലാ കാലത്തും കേഴ്വിക്കാരും കാഴ്ചക്കാരുമുണ്ട്. പിന്നാലെ ബിഗ് സ്ക്രീനിലേക്ക് പുതിയതായി എത്താന്‍ പോകുന്നത് സ്നോവൈറ്റാണ്. ഹോളിവുഡിലെ വമ്പന്മാരാണ് സിനിമയ്ക്ക് ഒരുക്കം കൂട്ടുന്നത്.
ആനിമേഷന്‍ അപ്പുറത്ത് ലൈവ്-ആക്ഷന്‍ രൂപത്തില്‍ വരുന്ന സിനിമയില്‍ സ്നോ വൈറ്റായി അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്നത് നടി റേച്ചല്‍ സെഗ്ലര്ക്കാണ്. 2021-ല്‍ വിഖ്യാതസംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ റീമേക്കിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. സിനിമ 2024 മാര്‍ച്ച് 22-ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് ഡിസ്നി പറയുന്നത്. ഡിസ്നി പ്ലസില്‍ സിനിമ എപ്പോള്‍ ലഭ്യമാകുമെന്ന് ഡിസ്നി വെളിപ്പെടുത്തിയിട്ടില്ല
സ്നോ വൈറ്റ് യഥാര്‍ത്ഥത്തില്‍ ഡിസ്നിയുടെ ആദ്യത്തെ ആനിമേറ്റഡ് ഫീച്ചര്‍ ആയിരുന്നു, അത് ഇപ്പോഴും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. 1937-ല്‍ ആനിമേഷന്‍ ചിത്രമായി സ്നോ വൈറ്റ് ആന്‍ഡ് സെവന് ഡ്വാര്‍ഫ്സ്, വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ് നിര്‍മ്മിച്ചിരുന്നു. ഇതാദ്യമായിട്ടാണ് ലൈവ്-ആക്ഷന്‍ ചിത്രമായി റീമേക്ക് ചെയ്യുപ്പെടുന്നത്. 2012-ലെ മിറര്‍ മിററില്‍ ലില്ലി കോളിന്‍സും 2012-ല്‍ സ്നോ വൈറ്റ് ആന്‍ഡ് ഹണ്ട്സ്മാനില് ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ടും സ്നോ വൈറ്റിന്റെ കഥ ലൈവ്-ആക്ഷനില്‍ ചിത്രീകരിച്ചിട്ടുണ്ട്.