അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലര്‍ മിസായി എത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് സായി പല്ലവി. സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് സായി പ്രവേശിക്കുന്നത്. അഭിനയവും നൃത്തവും ഇഷ്ടപ്പെടുന്ന പോലെ തന്നെ താരത്തിന്റെ സൗന്ദര്യവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. പ്രേമത്തില്‍ മേക്ക്അപ്പ് യാതൊന്നും ഉപയോഗിയ്ക്കാതെയാണ് സായ് പല്ലവി അഭിനയിച്ചത്. പിന്നീടുള്ള ചിത്രങ്ങളിലും താരം ആവശ്യത്തിന് മാത്രം മേക്ക്അപ് ആണ് ഉപയോഗിച്ചിട്ടുള്ളത്. താരത്തിന്റെ ശാലീന സൗന്ദര്യം തന്നെയാണ് ആരാധകര്‍ക്ക് ഏറെ ഇഷ്ടവും. ആരോഗ്യകരമായ ഭക്ഷണക്രമം മുതല്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ വരെയാണ് സായ് പല്ലവി സൗന്ദര്യം നിലനിര്‍ത്താന്‍ സ്വീകരിച്ചിരിയ്ക്കുന്നത്.
തന്റെ ചര്‍മ്മത്തിന് അനുയോജ്യമായ ആരോഗ്യകരമായ ഭക്ഷണം മാത്രമേ താന്‍ കഴിക്കുകയുള്ളൂവെന്ന് സായി പല്ലവി ഒരിക്കല്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ശരിയായ ഭക്ഷണം കഴിക്കുന്നത് പുറമേ നിന്ന് മാത്രമല്ല അകത്ത് നിന്ന് നിങ്ങളെ സുന്ദരിയായി കാണുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കൂ, അത് എന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ മാത്രമല്ല, ശരീരത്തിന്റെ അകവും പുറവും തിളങ്ങാന്‍ സഹായിക്കുന്നു.’- സായ് പറയുന്നു. സായ്‌യുടെ സമീകൃതാഹാരത്തില്‍ ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ് എന്നിവയും ഉള്‍പ്പെടുന്നു. താന്‍ ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ ചര്‍മ്മം ആരോഗ്യമുള്ളതാക്കുമെന്നും സായ് പറയുന്നു.
* ധാരാളം വെള്ളം കുടിയ്ക്കുക – ദിവസം മുഴുവന്‍ തന്റെയും ചര്‍മ്മത്തിന്റെയും ജലാംശം നിലനിര്‍ത്താന്‍ സായി പല്ലവി ധാരാളം വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കാറുണ്ട്. വെള്ളം ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ധാരാളം വെള്ളം കുടിക്കുന്ന ആളുകള്‍ക്ക് പാടുകള്‍, ചുളിവുകള്‍, മൃദുവായ വരകള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മാത്രമല്ല ആവശ്യത്തിന് വെള്ളം കുടിക്കാത്ത ആളുകളെ അപേക്ഷിച്ച് അവര്‍ പ്രായമാകുന്നതിന്റെ സൂചനകള്‍ കുറവാണ്.
* സിന്തറ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക – താന്‍ ഒരിക്കലും ഷാംപൂ, സിന്തറ്റിക് രാസവസ്തുക്കള്‍ കലര്‍ത്തിയ സോപ്പ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ തന്റെ മുടിയുടെയും ചര്‍മ്മത്തിന്റെയും സംരക്ഷണത്തിനായി ഉപയോഗിക്കാറില്ലെന്ന് താരം മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ മുടിക്കും ശരീരത്തിനും താന്‍ ഉപയോഗിക്കാറുണ്ടെന്നും സായ് പറയുന്നു. മുടിയില്‍ ഹെയര്‍ കളറിംഗ് പോലും ചെയ്യാറില്ലെന്നും താന്‍ തന്റെ മുടിയ്ക്ക് ദോഷം വരുത്തുന്നതൊന്നും അഭിനയിക്കുമ്പോള്‍ ചെയ്യാറില്ലെന്നും സായ് പറയുന്നു.
* ദോഷകരമായ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക – ചര്‍മത്തെ ബാധിക്കുന്നതിനാല്‍ സായി പല്ലവി എപ്പോഴും വളരെ കുറച്ച് മേക്കപ്പാണ് തിരഞ്ഞെടുക്കുന്നത്. മേക്കപ്പ് നിങ്ങളുടെ ചര്‍മ്മത്തില്‍ ദീര്‍ഘനേരം വച്ചാല്‍, അത് ബ്രേക്ക്ഔട്ടുകള്‍, വൈറ്റ്‌ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു അല്ലെങ്കില്‍ മറ്റ് ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ഈ തകരാറുകള്‍ കൂടുതല്‍ പ്രകടമായതും വിട്ടുമാറാത്ത തടസ്സത്തിന് സാധ്യതയുള്ളതുമായ വലിയ സുഷിരങ്ങള്‍ക്ക് കാരണമായേക്കാം.
* സായ് പല്ലവിയുടെ മുടി സംരക്ഷണ ടിപ്പുകള്‍ – മുന്‍പ് ഒരു അഭിമുഖത്തില്‍ താരം എന്തൊക്കെയാണ് തന്റെ മുടിയ്ക്കായി ചെയ്യുന്നതെന്ന് തുറന്നു പറഞ്ഞിരുന്നു. കറ്റാര്‍ വാഴ പോലുള്ള പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ മുടിക്ക് ഉപയോഗിച്ചിരുന്നതായി സായി പല്ലവി പറയുന്നു. ഇത് തന്റെ നീണ്ട മുടി നിലനിര്‍ത്താന്‍ സഹായിക്കുന്നു. മൂന്ന് ദിവസം കൂടുമ്പോള്‍ മുടി കഴുകണമെന്നും സായ് പറയുന്നു. മാത്രമല്ല, തന്റെ മുടി കൊഴിയാതിരിക്കാന്‍ ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നുവെന്നും താരം പറയുന്നു.