Oddly News

ക്ലാസില്‍ വട്ടത്തിലിരുന്ന് 9-ാം ക്ലാസിലെ പെണ്‍കുട്ടികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സഹപാഠിയായ പെണ്‍കുട്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. വലിയ ഞെട്ടലിലും ആശങ്കയിലുമാണ് മാതാപിതാക്കള്‍. സ്കൂളില്‍ പോയ കുട്ടികള്‍ക്ക് ഇത്തരമൊരു സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് ആദ്യത്തെ ചോദ്യം. കുട്ടികള്‍ക്ക് മദ്യം ലഭിച്ചത് എങ്ങനെയെന്ന കാര്യത്തിലും ഉത്തരം ലഭിച്ചിട്ടില്ല.

ഈ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ 6 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. പ്ലാസ്റ്റിക് ഗ്ലാസിലാണ് മദ്യസേവ. 6 വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തെന്നും എന്നാൽ, പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

സംഭവം വിവാദയമായതോടെ സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും കൗൺസിലിങ് നൽകാനാണ് തീരുമാനം. വിഷയം പ്രതിപക്ഷവും ആയുധമാക്കുകയാണ്. മദ്യമൊഴുക്കുന്ന സർക്കാരാണ് തിരുനെൽവേലി സംഭവത്തിന്റെ ഉത്തരവാദികളെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.