Crime

അഞ്ചും ഏഴും വയസ്സുള്ള സഹോദരിമാര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ ; കൊലപ്പെടുത്തിയത് ഷവ്വലിന് അടിച്ച്

പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. യുപിയിലെ ഇറ്റാവയില്‍ ഞായറാഴ്ച വൈകുന്നേരം ശില്‍പി, റോഷ്നി എന്നിവരെ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുടുംബത്തിലെ മറ്റുള്ളവര്‍ക്കൊപ്പം കാലിത്തീറ്റ ശേഖരിക്കാന്‍ പോയ ഇവരുടെ മാതാവ് സുശീല വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് അകത്ത് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത് ഷവ്വല്‍ ഉപയോഗിച്ചായിരുന്നെന്ന് കാണ്‍പൂര്‍ സോണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ സ്ഥിരീകരിച്ചു. അതേ സമയം ഗ്രാമത്തിലെ ആരുമായും തങ്ങള്‍ക്ക് ശത്രുതയില്ലെന്ന് സുശീല പറഞ്ഞു.

കുടുംബം പ്രാഥമികമായി കൃഷിയിലൂടെയും കന്നുകാലി വളര്‍ത്തലിലൂടെയും ഉപജീവനം നടത്തുന്നത്. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും എത്രയും വേഗം കേസ് തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.