Movie News

ജയംരവിയുടെ വിവാഹമോചനത്തിന് പിന്നിലെ കാരണം താനാണോ? സത്യം തുറന്ന്പറഞ്ഞ് ഗായിക കെനീഷ

ആരതിയില്‍ നിന്ന് ജയംരവി വിവാഹമോചനം നേടിയതിന് പിന്നിലെ ഗോവന്‍ ഗായിക കെനിഷ ഫ്രാന്‍സിസുമായി ജയം രവിയുടെ ലിങ്ക്-അപ്പ് കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്. പ്രശ്‌നത്തിന് കാരണം ഇരുവരും തമ്മിലുള്ള ബന്ധമായിരിക്കാമെന്ന നക്കീരന്‍ മാസികയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നടനും ഗായികയും പ്രതിസന്ധിയിലായിരിക്കുകയാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കെനിഷ അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഷയം അഭിസംബോധന ചെയ്തു. ഇന്‍സ്റ്റാഗ്രാമിലെ തന്റെ അക്കൗണ്ടില്‍, കെനിഷ ഫ്രാന്‍സിസ് വാര്‍ത്തയുടെ ചിത്രം നല്‍കിക്കൊണ്ടാണ് ജയം രവിയുമായി തനിക്ക് ഒരു ഇടപാടുമില്ലെന്നും പ്രത്യേകിച്ച് മുന്‍ ഭാര്യ ആരതിയുമായുള്ള വിവാഹമോചന കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞത്.

ദമ്പതികളുടെ വേര്‍പിരിയല്‍ അവരുടെ വ്യക്തിപരമായ കാര്യമായതിനാല്‍ ആളുകള്‍ അഭിപ്രായമിടുന്നത് ഒഴിവാക്കണമെന്നും ഇതിലെല്ലാം തന്റെ പേര് വലിച്ചിഴക്കപ്പെടുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നും അവര്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചു.

” ആദ്യമായി ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ താഴ്മയോടെ പറയുന്നു. കാരണം ഇത് നിങ്ങളുടെ വീടിന്റെ പ്രശ്‌നമല്ല, മറ്റൊരാളുടെ വീടാണ്, ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് ഒരു അഭിപ്രായം അനുവദനീയമല്ല. രണ്ടാമതായി, എന്നെ അതില്‍ നിന്ന് ഒഴിവാക്കുക; എനിക്ക് ചെയ്യാന്‍ ജോലിയുണ്ട്, അവസാനമായി, എല്ലാവരോടും ദയ കാണിക്കുക. ഇപ്പോള്‍ ലോകത്തിലെ ഒരേയൊരു ആവശ്യം ഇതാണ്. ഈ വിഷയത്തില്‍ ഞാന്‍ മറ്റൊരു മാധ്യമസ്ഥാപനത്തോടും സംസാരിക്കില്ല. ഇതാണ് എന്റെ അവസാന വാക്കുകള്‍.” കെനീഷ കുറിച്ചു. വളരെ രസകരമായി, ഗായിക തന്റെ പോസ്റ്റില്‍ ജയം രവിയെ ടാഗ് ചെയ്യുകയും ചെയ്തു.

കെനിഷ മാത്രമല്ല, ഡിടി നെക്സ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ജയം രവിയും ഇക്കാര്യം പറഞ്ഞിരുന്നു. തന്റെ വ്യക്തിജീവിതവുമായി ബന്ധമില്ലാത്ത ആളുകളുടെ പേരുകള്‍ ടാഗ് ചെയ്യുന്നത് അങ്ങേയറ്റം തെറ്റാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. വിഷാദരോഗം നേരിടാന്‍ പലരെയും സഹായിച്ച വ്യക്തിയായാണ് കെനിഷയെ തനിക്ക് അറിയാവുന്നതെന്നും അവളോടൊപ്പം ഒരു ആത്മീയ രോഗശാന്തി കേന്ദ്രം സ്ഥാപിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതില്‍ കൂടുതലൊന്നും ഇല്ലെന്നും ജയംരവി സൂചിപ്പിച്ചു.