Sports

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വിക്കറ്റ് നേട്ടം ; വെസ്റ്റിന്‍ഡീസ് താരത്തിന്റെ ആഘോഷം വൈറലാകുന്നു

അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ വിക്കറ്റ്‌നേട്ടത്തിലെ വെസ്റ്റിന്‍ഡീസ് താരത്തിന്റെ ആഘോഷം വൈറലാകുന്നു. വെസ്റ്റിന്‍ഡീസ് താരം കെവിന്‍ സിക്‌ളെയര്‍ മലക്കം മറിഞ്ഞാണ് ആഘോഷിച്ചത്. വെള്ളിയാഴ്ച ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെയാണ് സിംക്‌ളെയര്‍ വീഴ്ത്തിയത്.

സിന്‍ക്ലെയര്‍ ഒരു സെന്‍സേഷണല്‍ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ ബാറ്റുവെച്ച ഖ്വാജയെ സ്‌ളിപ്പില്‍ അത്‌നാസെ ക്യാച്ച് ചെയ്യുകയായിരുന്നു. തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ് ആഘോഷിക്കുന്ന സിന്‍ക്ലെയര്‍ ഒരു സെന്‍സേഷണല്‍ കാര്‍ട്ട് വീല്‍ ബാക്ക്-ഫ്‌ലിപ്പ് ആഘോഷം നടത്തി. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ കെവിന്റെ കന്നി ടെസ്റ്റ് വിക്കറ്റ് ആയിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 311ന് മറുപടിയായി ഓസ്ട്രേലിയ 289/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

ഖവാജ 131 പന്തില്‍ 75 റണ്‍സെടുത്ത് പുറത്തായി. അലക്സ് കാരിയുടെയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും അര്‍ദ്ധ സെഞ്ച്വറികളും ആതിഥേയരെ ശക്തമായ നിലയിലാക്കാന്‍ സഹായിച്ചു. രണ്ടാം ദിനം ശക്തമായ പോരാട്ടം ഓസീസ് നടത്തി. വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ കാരി 49 പന്തില്‍ 65 റണ്‍സും കമ്മിന്‍സ് 73 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു.