Good News

ചെമ്പരത്തിപ്പൂവിനോട് സാമ്യം: ഇലയും തണ്ട് വരെയും ഔഷധം; അറിയാം ”ഹിബിസ്‌കസ് സബ്ദാരിഫ”യെ പറ്റി

നമ്മുടെ ചെമ്പരത്തിപ്പൂവിനോട് സാമ്യമുള്ള ഒരു പൂച്ചെടിയാണ് ഹിബിസ്‌കസ് സബ്ദാരിഫ. ഈ ചെടിയുടെ വിത്തുകള്‍ , ഇതളുകള്‍ ഇലകള്‍ തണ്ടുകളെല്ലാം തന്നെ പാരമ്പര്യ വൈദ്യത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു.ഭക്ഷണമായും ഈ സസ്യം ഉപയോഗിക്കുന്നു. മധുരവും പുളിയും ചേര്‍ന്ന ഒരു രുചിയാണിതിന്. ഇതിന്റെ പൂവിന് മത്തിപ്പുളി, പുളി വെണ്ട എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി ഹിബിസ്‌കസ് ചായയും ഹിബിസ്‌കസ് സപ്ലിമെന്റുകളും സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞട്ടുണ്ട്.ഹൃദയസംബന്ധമായി രോഗങ്ങള്‍ തടയാനും ഇത് സഹായിക്കുന്നു.

കൊളസ്ട്രോള്‍ അധികമുള്ളവര്‍ക്ക് ഹിബിസ്‌കസ് ചായ ഗുണം ചെയ്യും ഹിബിസ്‌കസ് ചായ , ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനായി സഹായിക്കുന്നു.
ചെറുപ്പം നിലനിര്‍ത്താനായി ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചായ നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഹിബിസ്‌കസ് ചായ ഓക്സീകരണ സമ്മര്‍ദം കുറയ്ക്കുന്നു.ഫ്രീറാഡികലുകളെ പ്രതിരോധിച്ച് പ്രായമാകല്‍ സാവദാനത്തിലാക്കാനായി ഹിബിസ്‌കസ് ചായ നല്ലതാണ് .

ഗ്രീന്‍ ടീയിലേക്കാളും ആന്റിഓക്സിഡന്റുകളാണ് ഈ ചായയിലുള്ളത്. ചെറുപ്പവും ആരോഗ്യവും നിലനിര്‍ത്താനും ഇന്‍ഫ്ളമേഷന്‍ അകറ്റാനും ഇത് സഹായിക്കും.ഹിബിസ്‌കസ് ചായയില്‍ അടങ്ങിയ ഒലിഫിനോളുകളും ഓര്‍ഗാനിക് ആസിഡുകളും ഇന്‍സുലിന്‍ സെന്‍സിറ്റീവാണ് . ഗ്ലൂക്കോസിനെ ശരീരത്തില്‍ എല്ലായിടത്തും എത്തിക്കുന്നത്. ഇത് ഒരു ഇന്ധനമായി ശരീരം ഉപയോഗിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ഹിബിസ്‌കസ് ചായ ഗുണം ചെയ്യും.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ ശരീരഭാരം കുറയ്ക്കാനായി ഹിബിസ്‌കസ് ചായ സഹായിക്കുന്നു. പൊണ്ണത്തടി വരാതിരിക്കാനും ഇത് സഹായിക്കും.മൂന്ന് മാസക്കാലം ഹിബിസ്‌കസ് ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നു. ശരീരത്തിലെ കൊഴുപ്പും ബോഡിമാസ് ഇന്‍ഡക്സും കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *