Featured Sports

ഒരു പരമ്പരയില്‍ 4 സെഞ്ച്വറികള്‍ ഒരു നായകനുമില്ല; ഗില്ലിന്റെ വീരോചിത ഇന്നിംഗ്‌സ് ; ഇന്ത്യയ്ക്കു തുണ, ചരിത്രവുമെഴുതി

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തുണയാകുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. വീരോചിതമായ ഒരു ഇന്നിംഗ്സിലൂടെ ഗില്‍ ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് രേഖപ്പെടുത്തി. ഒരു എവേ പരമ്പരയില്‍ നാലു സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് ഗില്‍ മാറി.

മൂന്നാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം (90) ഗില്‍ 188 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അദ്ദേഹം 238 പന്തില്‍ 103 റണ്‍സ് നേടി പരമ്പരയിലെ തന്റെ നാലാമത്തെ സെഞ്ച്വറി നേടി. 1938-ല്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്ഥാപിച്ച ലോക റെക്കോര്‍ഡാണ് തകര്‍ത്തത്. വര്‍ഷങ്ങളിലുടനീളം, ഒമ്പത് സന്ദര്‍ശക ക്യാപ്റ്റന്‍മാര്‍ക്ക് ഒരു പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ വരെ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. എ്ന്നാല്‍ ഗില്‍ ഇവര്‍ക്കെല്ലാം മുകളിലായി. ഈ പരമ്പരയില്‍ അദ്ദേഹം നാലാമത്തെ സെഞ്ച്വറിയാണ് കുറിച്ചത്.

നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് 90.25 ശരാശരിയില്‍ 722 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. 50 റണ്‍സ് കടന്ന നാല് തവണയും അദ്ദേഹം മൂന്നക്കത്തിലെത്തി. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 269, 161 റണ്‍സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ 430 റണ്‍സ് നേടി. നേരത്തെ ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 147 റണ്‍സ് നേടിയിരുന്നു. 1966-ല്‍ ഇംഗ്ലണ്ടിനെതിരെ 722 റണ്‍സ് നേടിയ ഗാരി സോബേഴ്‌സിനൊപ്പം ഒരു പരമ്പരയിലെ ഒരു സന്ദര്‍ശക ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍-ടാലി കൂടയായി ഈ നേട്ടം.

യശസ്വി ജയ്‌സ്വാള്‍ (ഇംഗ്ലണ്ടിനെതിരെ, 2024), സുനില്‍ ഗവാസ്‌കര്‍ (വെസ്റ്റ് ഇന്‍ഡീസ്, 1971, 1978) എന്നിവര്‍ക്ക് ശേഷം ഒരു പരമ്പരയില്‍ 700-ലധികം റണ്‍സ് സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍.

സുനില്‍ ഗവാസ്‌കര്‍ (വെസ്റ്റ് ഇന്‍ഡീസ്, 1971), വിരാട് കോഹ്ലി (വേഴ്‌സ് ഓസ്‌ട്രേലിയ, 2014) എന്നിവര്‍ക്ക് ശേഷം ഒരു പരമ്പരയില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേട്ടം കൂടിയായി പ്രകടനം മാറി. ഗില്‍ ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന് (1930) ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയില്‍ നാല് സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ സന്ദര്‍ശക താരമായിട്ട് കുടിയാണ് മാറിയത്.