Celebrity

റിയാലിറ്റി ഷോയിലെ കാഴ്ച പരിമിതിയുള്ള മത്സരാര്‍ഥിയുടെ പാട്ടിന്റെ മികവിൽ തേങ്ങിക്കരഞ്ഞ ശ്രേയ ഘോഷാൽ- വീഡിയോ

പാട്ടു പാടി മഴ പെയ്യിച്ചവർ വരെയുള്ളവരുടെ നാടാണ് നമ്മുടേത്. ഇമ്പമുള്ള സ്വരമാണെങ്കിൽ അതിനു ഭാഷയുടെ അതിർവരമ്പുകൾ ഒരിക്കലും ഒരു തടസമാവില്ല. ഹിന്ദി റിയാലിറ്റി ഷോയിലൂടെ തുടങ്ങി പിന്നീട് ബോളിവുഡിൽ അറിയപ്പെടുന്ന ഗായികയായി മാറിയ താരമാണ് ശ്രേയ ഘോഷാൽ. മലയാളത്തിലും ശ്രേയയുടെ ശബ്ദത്തിൽ പിറന്ന മധുര ഗാനങ്ങൾ ഒരുപാടാണ്. ഗായികയ്‌ക്കൊപ്പം റിയാലിറ്റി ഷോയിൽ ജഡ്ജായും താരം തിളങ്ങാറുണ്ട്.

ഇപ്പോഴിതാ റിയാലിറ്റി ഷോയുടെ വേദിയില്‍ മത്സരാര്‍ഥിയുടെ പാട്ട് കേട്ട് കരയുന്ന ശ്രേയയുടെ വീഡിയോ ആണ് വൈറലാകുന്നത്. ‘ഇന്ത്യൻ ഐഡല്‍ 14’ എന്ന റിയാലിറ്റി ഷോയുടെ വേദിയില്‍ വച്ചാണ് മത്സരാര്‍ഥിയുടെ പാട്ട് കേട്ട് ശ്രേയ കരയുന്നത്. കാഴ്ച പരിമിതിയുള്ള മേനുക പൗഡേല്‍ എന്ന യുവതി വേദിയില്‍ ഗാനമാലപിക്കുന്നതിനിടെയാണ് ജഡ്ജിങ് പാനലിലിരുന്ന് ശ്രേയ തേങ്ങിക്കരഞ്ഞത്. മേനുകയുടെ ആലാപനമികവില്‍ അദ്ഭുതപ്പെട്ട ശ്രേയ കണ്ണീരടക്കാൻ പാടുപെടുന്നത് വിഡിയോയില്‍ കാണാം.

എ.ആര്‍.റഹ്മാന്റെ സംഗീതത്തില്‍ ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍, ഉദിത് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച ഓ പാലൻ ഹാരേ’ എന്ന ഗാനമാണ് മേനുക പാടിയത്. മേനുകയുടെ പാട്ട് കേട്ട് റിയാലിറ്റി ഷോയിലെ മറ്റു വിധികര്‍ത്താക്കളായ വിശാല്‍ ദദ്‌ലാനിയും കുമാര്‍ സാനുവും അതിശയത്തോടെ തലയില്‍ കൈ വയ്ക്കുന്നതും വീഡിയോയിൽ ഉണ്ട്. മേനുകയുടെ പാട്ടിന്റെ അവസാനം വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. വേദിയിലേക്കെത്തിയ ശ്രേയ മേനുകയ്ക്കൊപ്പം ഗാനം ആലപിച്ചു. ഗോള്‍ഡൻ മൈക്ക് സമ്മാനമായി നേടിയ ശേഷമാണ് മേനുക പൗഡേല്‍ വേദി വിട്ടത്.

വീഡിയോ കാണന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/CyNNaZKKamT/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==