Oddly News

‘എന്റെ ഭാര്യ ഒരു പെണ്‍പന്നി’ ഫ്രാന്‍സിന്റെ ഹോട്ടലിന്റെ പേര് ഞെട്ടിക്കും ; അസാധാരണ നാമം അന്താരാഷ്ട്ര ശ്രദ്ധയില്‍…!

ഫ്രാന്‍സിലെ കാനിലുള്ള ഒരു ചെറിയ ഭക്ഷണശാല അതിന്റെ പേര് കൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ തലക്കെട്ടിന് കാരണമായി. ‘മാ ഫെമ്മെ എസ്റ്റ് ഉനെ കൊച്ചോണ്‍’ എന്നതിന്റെ പരിഭാഷ ഏറെക്കുറെ ‘എന്റെ ഭാര്യ ഒരു പെണ്‍പന്നി’ എന്നാണ്. ജനുവരിയോടെ തുറന്ന ഭക്ഷണശാല ഇപ്പോള്‍ അസാധാരണ പേര് കൊണ്ട് വലിയ ശ്രദ്ധ നേടുകയാണ്. ‘നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന രണ്ട് ദമ്പതികള്‍’ സ്ഥാപിച്ച ഈ ഷോപ്പ്, എല്ലാത്തരം ട്രീറ്റുകളും വില്‍ക്കുന്നു. ഭക്ഷണം മികച്ചതും രുചികരവുമാണെങ്കിലും പേരിലാണ് അത് ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നത്.

‘എന്റെ ഭാര്യ ഒരു പെണ്‍പന്നി’ എന്നത് ഒരു അപമാനമായി തോന്നുന്നു. എന്നാല്‍ രണ്ട് പുരുഷ സഹസ്ഥാപകര്‍ ഈ പേരില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ആണയിടുന്നു. വാസ്തവത്തില്‍, രണ്ടുപേരും ഈ പേര് തമാശയായിട്ടാണ് കാണുന്നത്. ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരു പേര് കണ്ടെത്തുക എന്നത് മാത്രമാണ് അവര്‍ ആഗ്രഹിച്ചത്. പക്ഷേ അത് ചില അനാവശ്യ ശ്രദ്ധയും ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ പേരും അതിന്റെ ലോഗോയുമൊക്കെ മാറ്റാന്‍ ഇപ്പോള്‍ പ്രാദേശിക അധികാരികള്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഉടമകളോട് വിവാദമായ പേരും ഒരു ഹ്യൂമനോയിഡ് സോവിന്റെ രണ്ട് രേഖാചിത്ര ങ്ങളും അടങ്ങുന്ന അടയാളവും എടുത്തുമാറ്റാന്‍ ഉത്തരവിട്ടിരിക്കുകയാണ്. അല്ലെങ്കില്‍ അവര്‍ അനുസരിക്കുന്നത് വരെ പ്രതിദിനം 243 യൂറോ (262 ഡോളര്‍) പിഴയൊടുക്കേണ്ടി വരും. പിഴയൊടുക്കേണ്ടി വരുന്ന തീരുമാനത്തിന് പേരുമായി എന്തെങ്കിലും ബന്ധമു ണ്ടോ എന്ന ചോദ്യത്തിന്, ചെറുകിട ബിസിനസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് കാന്‍ സിറ്റി ഹാളിന്റെ വക്താവ് പറഞ്ഞത്. ഇത് നിയമവിരുദ്ധമാണ്. ്്എന്നാല്‍ ഇത് രണ്ട് ഉടമകളും വിയോജിക്കുന്നു.

പക്ഷെ ‘മൈ വൈഫ് ഈസ് എ സോ’ എങ്ങും പോകുന്നില്ല! ഉടമകള്‍ ഇതിനകം തന്നെ ഒരു പുതിയ അടയാളം ഉണ്ടാക്കി അകത്ത്, വിന്‍ഡോയില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ അധികാരികള്‍ക്ക് ഇനി ഒന്നും പറയാന്‍ കഴിയില്ല. സ്വന്തം ഭാര്യമാരെ പ്പോലെ തന്നെ നാട്ടുകാര്‍ക്കും ഈ പേര് തമാശയായി തോന്നിയെന്ന് വ്യക്തമാക്കുന്നു, ഇത് അപമാനിക്കപ്പെടേണ്ടവര്‍ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *