Celebrity

‘നിനക്കൊപ്പം വളരുന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി’; എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ശിവദയും മുരളിയും

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ശിവദയ്ക്ക് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. ലിവിങ് റ്റുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദയും മുരളീകൃഷ്ണനും വിവാഹിതരായത്. ഇവരുടെ മകളായ അരുന്ധതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശിവദ അഭിനയത്തില്‍ കൂടുതല്‍ സജീവമായത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ശിവദ പങ്കിടാറുണ്ട്. ശിവദയും മുരളീകൃഷ്ണനും തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം ആഘോഷിയ്ക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ശിവദ തങ്ങളുടെ വിവാഹചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.’എട്ട് വര്‍ഷത്തെ പ്രണയം, സന്തോഷം, പിണക്കം, മറക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍. നിനക്കൊപ്പം വളരുന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയാതെ വയ്യ. ഹാപ്പി ആനിവേഴ്സറി’ – എന്നാണ് മുരളിയെ കൊളാബ് ചെയ്ത് ശിവദ കുറിയ്ക്കുന്നത്.

സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹിച്ച് നടക്കുന്ന കാലത്ത് ഒരുപാട് ഓഡിഷനുകളില്‍ ശിവദ പങ്കെടുത്തിരുന്നു. അങ്ങനെ ഒരു ഓഡിഷനില്‍ വച്ചാണ് മുരളിയെ കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും. അതിന് ശേഷം രണ്ടു പേരും ഒരുമിച്ച് ശ്രമിക്കാന്‍ തുടങ്ങി. ഫാസിലിന്റെ ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നത്. തുടക്കം മലയാളത്തിലാണെങ്കിലും ശിവദ തമിഴിലും താരമാണ് ശിവദ.