Oddly News

നിന്റെ കുസൃതി ഇത്തിരി കൂടുന്നു…, ഉറങ്ങുന്ന അച്ഛന്റെ വാല്‍ കടിച്ചുപറിക്കാന്‍ നോക്കി കുട്ടിസിംഹം

വന്യജീവി സഫാരിക്കിറങ്ങുന്നവര്‍ വളരെ കൃത്യസമയത്ത് പോയില്ലെങ്കില്‍ പ്രതീക്ഷിച്ച കാഴ്ചകളൊന്നും കണ്ടെന്നുവരില്ല. സൗത്ത് ആഫ്രിക്കയിലെ സതാരയിലുള്ള ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ സഫാരി ഗൈഡ് ക്രിസ്റ്റഫര്‍ ടോംസിക്ക് പകരംവയ്ക്കാനാകാത്ത മറ്റൊരു കാഴ്ച സമ്മാനിച്ചു.

കുടുംബവുമായി റോഡില്‍ വിശ്രമിക്കുന്ന സിംഹങ്ങളുടെ വീഡിയോയാണ് അദ്ദേഹം പകര്‍ത്തിയത്. ടെന്റിന് പുറത്തിറങ്ങിയ വൈറ്റ് ലയണ്‍ കാസ്പറും രണ്ട് കുട്ടി സിംഹങ്ങളും അമ്മ സിംഹവും റോഡില്‍ വിശ്രമിക്കുകയാണ്. ഉറക്കത്തിലേക്ക് വഴുതിവീണ അച്ഛന്‍ സിംഹത്തിന്റെ വാല്‍ ഇളകുന്നതും നോക്കി കുട്ടി സിംഹം നില്‍കുന്നുണ്ട്.

പെട്ടെന്ന് വാലില്‍ കുഞ്ഞന്‍ സിംഹം ഒരു കടിയും കൊടുത്തു. കടികിട്ടിയതിന് പിന്നാലെ അലറികൊണ്ട് പാസ്പര്‍ എഴുന്നേറ്റ് തിരിഞ്ഞുനോക്കി. ഈ സമയം കൊണ്ട് കുഞ്ഞന്‍ സിംഹം ഓടി അമ്മയുടെ അരികിലെത്തി. മകന്റെ കുസൃതി ക്ഷമിച്ചുകൊണ്ട് കാസ്പര്‍ വീണ്ടും ഉറങ്ങാനായി കിടന്നു. സംഭവത്തിന്റെ രസകരമായ വീഡിയോ നിരവധി ആളുകളാണ് കണ്ടത്.