മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് അഭിനയരംഗത്തേക്ക് ഷൈന്‍ ടോം ചാക്കോ എത്തിയത്. 9 വര്‍ഷം സംവിധായകന് കമലിന്റെ സിനിമകളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്. 2011-ല്‍ കമലിന്റെ ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് ഷൈന്‍ തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളില്‍ ഭാഗമാകാന്‍ ഷൈന്‍ സാധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഷൈന്‍ ടോം ചാക്കോ നിരവധി സിനിമകളില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ എത്തി. നായക വേഷവും സഹനായക വേഷവും വില്ലന്‍ വേഷത്തിലൂടെയുമെല്ലാം നടന് പ്രേക്ഷകരെ അമ്പരപ്പിച്ചു.
അഭിനയത്തില്‍ മാത്രമല്ല അഭിമുഖങ്ങളിലും ഷൈന്‍ ശ്രദ്ധാകേന്ദ്രമായി മാറി. തന്റെ തുടക്കകാലത്തെ ചിത്രമായ ”ചാപ്റ്റേഴ്സി”ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് ഷൈന്‍. ചാപ്റ്റേഴ്സിന്റെ ഷൂട്ടിംഗിനിടയില്‍ എടുത്ത ചിത്രമാണ് ഷൈന്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ശ്രീനിവാസന്, നിവിന്‍ പോളി, അജു വര്‍ഗീസ്, ധര്മജന് എന്നിവരെയൊക്കെ ഷൈന്‍ പങ്കുവെച്ച ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കും. ” ആദ്യ സിനിമ ആദ്യ പ്രണയം പോലെയാണ്” – എന്നാല്‍ ചിത്രത്തിന് ഷൈന്‍ നല്കിയ ക്യാപ്ഷന്‍.
സുനില്‍ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചാപ്റ്റേഴ്സ്. ശ്രീനിവാസന്, നിവിന്‍ പോളി, ഹേമന്ത് മേനോന്, വിനീത് കുമാര്‍, ധര്മ്മജന്, ഷൈന്‍, അജു വര്‍ഗ്ഗീസ്, രജിത്ത് മേനോന്, ഗൗതമി നായര്‍, റിയ സൈറ, കെ.പി.എ.സി. ലളിത, ലെന എന്നിവര്‍ ഉള്‍പ്പെടെ ഒരു വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാല് അദ്ധ്യായങ്ങളായാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്