Movie News

‘പ്രത്യേക ബോഡി ലാംഗ്വേജാണ് ഷൈനിന്, വിസ്മയിപ്പിച്ച അഭിനേത്രിയാണ് നിമിഷ…’ മലയാള താരങ്ങളെക്കുറിച്ച് എസ്.ജെ സൂര്യ

അന്യഭാഷചിത്രങ്ങൾ എന്നും ഏറ്റെടുക്കുന്നവരാണ് മലയാളികൾ. നിറഞ്ഞ കയ്യടിയോടെയാണ് ജിഗര്‍തണ്ട എന്ന സിനിമ പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയുടെ രണ്ടാം ഭാഗം കാണുമെന്നും അന്ന് പറഞ്ഞിരുന്നു. അതിന്റെ രണ്ടാം ഭാഗത്തിൽ മലയാളത്തിന്റെ സ്വന്തം കേന്ദ്രകഥാപാത്രമായി ഷൈൻ ടോം ചാക്കോയും നായികയായി നിമിഷ സജയനും എത്തുന്നുണ്ട്. തമിഴ്-ഭാഷാ കാലഘട്ടത്തിലെ ആക്ഷൻ കോമഡി ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സും ആദ്യ ഭാഗം പോലെ കാർത്തിക് സുബ്ബരാജ് തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി തെന്നിന്ത്യന്‍ നടന്മാരായ രാഘവ ലോറന്‍സ്, എസ്.ജെ സൂര്യ എന്നിവര്‍ കൊച്ചിയിലെത്തിയിരുന്നു. പ്രൊമോഷൻ പ്രെസ്സ് മീറ്റില്‍ ഷൈന്‍ ടോം ചാക്കോയും പങ്കെടുത്തിരുന്നു.ഇപ്പോഴിതാ പ്രെസ്സ് മീറ്റിനിടെ എസ്.ജെ സൂര്യ ഷൈനിനെയും നിമിഷയെയും കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

“ചിത്രം ആരംഭിക്കുന്നത് തന്നെ ഷൈനില്‍ നിന്നാണ്. വളരെ ഇന്റെരെസ്റ്റിംഗ് ആയിട്ടാണ് ഷൈൻ അത് ചെയ്തിരിക്കുന്നത്. പ്രേത്യേകമായ ഒരു ബോഡി ലാംഗ്വേജ്, ആറ്റിട്യൂട് ഒക്കെയാണ് ഷൈൻ കാഴ്ചവച്ചത്. പിന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ എന്നെ ഏറ്റവും ഞെട്ടിച്ചത് മലയാളി കൂടിയായ നിമിഷാ സജയന്റെ അഭിനയ പ്രകടനം ആണ്. ആക്ഷൻ പറയുന്ന സമയം വരെ ഞങ്ങളോടൊപ്പം ഇരുന്നു തമാശ പറയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്ന നിമിഷ, ക്യാമറ ഓൺ ചെയ്തു കഴിയുമ്പോൾ എന്ത് പെട്ടെന്നാണ് കഥാപാത്രമായി മാറുന്നത്. ഒരു പ്ലാനിങ് ഇല്ലാതെ പെട്ടെന്നു തന്നെ കഥാപാത്രത്തിലേക്ക് മാറും. ശരിക്കും വിസ്മയിപ്പിച്ച അഭിനേത്രിയാണ് നിമിഷ. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത ലോറെന്‍സിനെ ആകും കാര്‍ത്തിക് സുബ്ബരാജ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. ഞാന്‍ ഡയറക്ടര്‍ ആയത് സിനിമാ നടന്‍ ആകാന്‍ വേണ്ടി ആണ്….” എസ്. ജെ സൂര്യ പറഞ്ഞു.

കാര്‍ത്തിക് വിളിച്ചപ്പോള്‍ ജിഗര്‍തണ്ട രണ്ടാം ഭാഗം എന്നറിഞ്ഞിരുന്നില്ല എന്നും താന്‍ ആദ്യമായി ഡബ്ബ് ചെയ്ത തമിഴ് സിനിമയാണ് ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന് ഷൈന്‍ ടോം ചാക്കോയും പറഞ്ഞു.1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് 19 മില്യണില്‍ പരം കാഴ്ചക്കാരാണ് മൂന്നു ദിവസത്തിനുള്ളില്‍ ലഭിച്ചത്. ദിപാവലി റിലീസ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.