സോഷ്യൽ മീഡിയയിൽ വൈറലാവാനായി നിരവധി വീഡിയോകൾ ചെയ്യുന്ന ഒരുപാടാളുകളെ നമുക്ക് ചുറ്റുമുണ്ട്. യുഎസ് സബ്‌വേ ട്രെയിനിന്റെ മധ്യത്തിൽ ഒരു ഇന്ത്യൻ പെൺകുട്ടി ഹൃദയം തുറന്ന് നൃത്തം ചെയ്യുന്നത് ചിത്രീകരിക്കുകയാണ്. അവളുടെ നൃത്തം കാണുന്നവരുടെ അസ്വസ്ഥമായ നോട്ടങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നെറ്റിസൺമാർക്കിടയിലെ പ്രതികരണം നിരാശയും പരിഹാസവും കൊണ്ട് നിറഞ്ഞു.
പെൺകുട്ടി തന്റെ നൃത്ത വീഡിയോ ആരംഭിക്കാൻ ഒരുങ്ങുന്നത് കാണിക്കുന്ന വീഡിയോയിൽ, അതേസമയം തന്നെ ഒരു യാത്രക്കാരി പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതും കാണാം .എന്നാൽ പെൺകുട്ടി വീഡിയോ പകർത്താൻ ഇടനാഴി മുഴുവൻ തടഞ്ഞുനിർത്തുന്നതാണ് വീഡീയോയിലുള്ളത്. ഇത് മറ്റ് യാത്രക്കാരെ അസൗകര്യത്തിലാക്കുകയാണ്.
പെൺകുട്ടിയെ പരിഹസിച്ചുകൊണ്ട് നെറ്റിസൺസ് അവരുടെ നിരാശ നിറഞ്ഞ പ്രതികരണങ്ങളെല്ലാം കമന്റ് ബോക്സിൽ ഒഴുക്കി. “അവളെ ഒരുതരം വിചിത്രജീവിയെപ്പോലെയാണ് അവർ നോക്കുന്നത്. കണ്ണുതുറക്കാനുള്ള എത്ര പരിഹാസ്യമായ മാർഗം!”ഒരു ഉപയോക്താവ് എഴുതി.
മറ്റൊരാൾ എഴുതി, “മണ്ടത്തരവും ആത്മവിശ്വാസവും പലപ്പോഴും കൈകോർത്തു പോകുന്നുവെന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കി.”
“ഇവർ ഏറ്റവും മോശം ആളുകളാണ്. ഇവരെ ഉടൻ നാടുകടത്തണം. ഇന്ത്യൻ പുരുഷന്മാർ ഇവിടെ ജോലി ചെയ്യാനും ഉപജീവനം കണ്ടെത്താനും വരുന്നു. ” എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.




