Movie News

സോനാക്ഷിയുടെ വിവാഹത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ പങ്കെടുക്കാതിരിക്കുമോ? ‘അയാള്‍ക്ക് കഴിയില്ല..’ സുഹൃത്ത് പറയുന്നു

ഹീരമാണ്ഡി നടി സൊനാക്ഷി സിന്‍ഹ തന്റെ ദീര്‍ഘകാല കാമുകന്‍ സഹീര്‍ ഇഖ്ബാലുമായി ജൂണ്‍ 23 ന് മുംബൈയില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. സോനാക്ഷിയുടെ അച്ഛനും മുതിര്‍ന്ന നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവളുടെ അച്ഛനായ താന്‍ ഇതേക്കുറിച്ച് അറിഞ്ഞില്ലല്ലോ എന്നായിരുന്നു ആദ്യ പ്രതികരണം. ഇതോടെ സൊനാക്ഷിയോട് ശത്രുഘ്നന്‍ സിന്‍ഹ അസ്വാരസ്യത്തിലാണ് എന്നു വാര്‍ത്തകള്‍ വന്നു.

എന്നാല്‍ അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, ഇവരുടെ അടുത്ത കുടുംബ സുഹൃത്തും നിര്‍മ്മാതാവുമായ പഹ്ലാജ് നിഹലാനി ഈ കിംവദന്തികള്‍ തള്ളിക്കളയുകയും സോനാക്ഷിയും അച്ഛനും തമ്മില്‍ നീരസങ്ങളൊന്നുതന്നെയില്ല എന്നും പറഞ്ഞു. ‘‘സൊനാക്ഷിയുമായി കൂടുതല്‍ കാലം പിണങ്ങിയിരിക്കാന്‍ അയാള്‍ക്കാവില്ല. ‘അവള്‍ അവന്റെ ലാഡ് ലിയാണ്. വിവാഹത്തില്‍ പങ്കെടുക്കാത്തതില്‍ ഒരു ചോദ്യവുമില്ല. അല്ലെങ്കില്‍തന്നെ അവന്‍ എന്തിന് വിഷമിക്കണം? സ്വന്തം മകള്‍ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിക്കുന്നതില്‍. നാല്‍പ്പത് വര്‍ഷം മുമ്പ് താന്‍ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെയാണ് ശത്രു വിവാഹം കഴിച്ചത്.’’

‘തിരഞ്ഞെടുപ്പ് കാരണം ഏകദേശം മൂന്ന് മാസത്തോളം അദ്ദേഹം മുംബൈയില്‍ നിന്ന് പുറത്തുപോയപ്പോഴായിരിക്കണം മാധ്യമങ്ങള്‍ ഈ ചോദ്യം അവനോട് ചോദിച്ചത്.മുംബൈയില്‍ മങ്ങിയെത്തിയശേഷം വിവാഹത്തെക്കുറിച്ച് അച്ഛനോട് അവള്‍ പറഞ്ഞു. സോനാക്ഷിയും അവളുടെ കുടുംബവും മുഴുവന്‍ പിന്തുണയുമായി അവര്‍ക്കൊപ്പമുണ്ട്.’