1980 കളിലെ സിനിമയുമായി ബന്ധപ്പെട്ട കാസ്റ്റിംഗ് കൗച്ചിംഗിനെക്കുറിച്ച് ഹോളിവുഡിലെ വിവാദനായിക ഷാരണ്‍ സ്‌റ്റോണ്‍ (Sharon Stone). സിനിമയില്‍ ആദ്യമായി ഒരു സഹനടനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തിയ നിര്‍മ്മാതാവിനെയും അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി മെച്ചപ്പെടുത്തുന്നതിനായി അടുപ്പം പുലര്‍ത്താന്‍ പ്രേരിപ്പിച്ച നടനെയും സിനിമയും നടി അടുത്ത കാലത്ത് വെളിപ്പെടുത്തി. 66 കാരിയായ നടി മുമ്പ് തന്റെ 2021 ല്‍ ഓര്‍മ്മക്കുറിപ്പില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ആളെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ അത് നിര്‍മ്മാതാവ് റോബര്‍ട്ട് ഇവാന്‍സ് ആണെന്നും നടന്‍ അലക് ബാള്‍ഡ്വിന്റെ സഹോദരന്‍ ബില്ലിയാണെന്നും സിനിമ 1993 ലെ സ്ലിവര്‍ ആണെന്നും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
2019-ല്‍ അന്തരിച്ച ഇവാന്‍സ്, ചൈന ടൗണ്‍, ദ കോട്ടണ്‍ ക്ലബ് എന്നിവയുടെ നിര്‍മ്മാതാവാണ്. ദി ഗോഡ്ഫാദര്‍, ദി ഇറ്റാലിയന്‍ ജോബ്, ട്രൂ ഗ്രിറ്റ്, ദി ഗ്രേറ്റ് ഗാറ്റ്സ്ബി എന്നിവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി. ബേസിക് ഇന്‍സ്റ്റിന്‍ക്റ്റിലൂടെ (Basic Instinct’) വന്‍ വിജയവും മെഗാസ്റ്റാര്‍ഡവും നേടിയ ശേഷം ഷാരോണിന്റെ അടുത്ത ചിത്രമായിരുന്നു സ്ലിവര്‍. നിര്‍മ്മാതാവായി മാറിയ മുന്‍ നടന്‍ ഇവാന്‍സ് തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഹോളിവുഡിലെ സഹോദരന്മാരായ നടന്മാരില്‍ ഒരാളായ വില്യം ബാള്‍ഡ്വിനുമായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു. അയാള്‍ അമേരിക്കന്‍ നടി അവ ഗാര്‍ഡ്‌നറിനൊപ്പമാണ് ഉറങ്ങിയതെന്നും തന്നോട് ബില്ലി ബാള്‍ഡ്വിനൊപ്പം ഉറങ്ങാനും ആവശ്യപ്പെട്ടു. ബില്ലിയ്‌ക്കൊപ്പമുള്ള സിനിമയിലുള്ള ലൈംഗിക രംഗം മെച്ചപ്പെടുത്താനായിരുന്നു ഈ നിര്‍ദേശം.
ബില്ലിക്കൊപ്പം ഉറങ്ങിയാല്‍ സിനിമയില്‍ സ്‌ക്രീനില്‍ കെമിസ്ട്രി മികച്ചതാകും. താന്‍ അവനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് സിനിമയെ രക്ഷിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നതായി നടി പറഞ്ഞു. ബോക്സ് ഓഫീസില്‍ സ്ലിവര്‍ 280 മില്യണ്‍ ഡോളര്‍ നേടിയെന്ന് ഷാരോണ്‍ പറഞ്ഞു. സ്ലിവറിന് രണ്ട് വര്‍ഷത്തിന് ശേഷം ബില്ലി ബാള്‍ഡ്‌വിന്‍ 1995-ല്‍, മാമസിന്റെയും പാപ്പാസിന്റെയും ബാന്‍ഡ് അംഗങ്ങളായ ജോണിന്റെയും മിഷേല്‍ ഫിലിപ്‌സിന്റെയും മകളായ ചിന്ന ഫിലിപ്‌സിനെ താരം വിവാഹം കഴിച്ചു.
അഭിമുഖത്തിനിടെ മറ്റൊരിടത്ത്, ടോട്ടല്‍ റീകോള്‍ സ്റ്റാറായ അര്‍നോള്‍ഡ് ഷ്വാര്‍സെനെഗറിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഷാരോണ്‍ പറയുന്നു. തന്റെ സഹനടനെക്കുറിച്ച് പറയുമ്പോള്‍, സ്‌ക്രീനിലെ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ അവരുടെ പോരാട്ട രംഗത്തിന് മുമ്പായി സിനിമയ്ക്ക് വേണ്ടി മസില്‍ പെരുപ്പിക്കാനും പേശി വളര്‍ത്താനും നടന്‍ തന്നെ എങ്ങനെയാണ് സഹായിച്ചതെന്നും വെളിപ്പെടുത്തി. ഷ്വാര്‍സെനഗറിനെ ഒരു ‘ബുദ്ധിമാനായ മനുഷ്യന്‍’ എന്നാണ് ഷാരോണ്‍സ്‌റ്റോണ്‍ വിശേഷിപ്പിച്ചത്.