Crime

ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ സ്രാവ് കടിച്ചു കൊന്നു ; ഞെട്ടിച്ച സംഭവം ചെങ്കടലില്‍ നീന്തുന്നതിനിടയില്‍

വിനോദസഞ്ചാരത്തിനിടയില്‍ ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് ടൈഗര്‍സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ വിനോദസഞ്ചാരിയായ ലോറന്‍സാണ് ഭര്‍ത്താവ് 48 കാരി ഗിയാന്‍ ലൂക്ക ഡി ഗിയോയയ്ക്ക് സംഭവിച്ച ദുരന്തം വെളിപ്പെടുത്തിയത്. ഭര്‍ത്താവ് സഹപ്രവര്‍ത്തകനും കൂട്ടുകാരനുമായ വ്യക്തിക്കൊപ്പം ചെങ്കടലില്‍ നീന്തുമ്പോള്‍ ഈജിപ്ത് തീരത്തുവെച്ച് കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു ദുരന്തം.

റോമില്‍ നിന്നുള്ള 48 കാരന്‍ ഗിയാന്‍ലൂക്ക ഡി ഗിയോയയാണ് ആക്രമണത്തിനിരയായത്. മാര്‍സ ആലം തീരത്തെ മനോഹരമായ റെഡ് സീ സതയ റിസോര്‍ട്ടിന് മുന്നിലുള്ള ഒരു ബീച്ചില്‍ ഭാര്യയ്ക്കും കൂട്ടുകാരന്‍ ഫപ്പാനിയുമായി സ്‌നോര്‍ക്കലിംഗ് നടത്തുകയായിരുന്നു. കടല്‍ത്തീരത്ത് നിന്ന് വെറും 160 അടി അകലെ റിസോര്‍ട്ടിന്റെ ജെട്ടി വിനോദസഞ്ചാരികള്‍ക്ക് പവിഴപ്പുറ്റിനപ്പുറത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന ഒരു പ്രദേശത്ത് വെച്ചായിരുന്നു ആക്രമണം. കൂട്ടുകാരന്‍ ഫപ്പാനിക്ക് തീരത്തേക്ക് നീന്തിക്കയറാന്‍ സാധിച്ചപ്പോള്‍ ഡി ഗിയോയ സ്രാവിന്റെ വായില്‍പ്പെട്ടു.

ഗുരുതരമായി പരിക്കേറ്റു. പിന്നീട് മുറിവുകളെതുടര്‍ന്ന് മരണമടയുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര സേവനമായ യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഡി ഗിയോയ കൂട്ടുകാരന്‍ ഫപ്പാനിയുമായി ജന്മദിനം ആഘോഷിക്കാനാണ് ഇവിടെയെത്തിയത്. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയര്‍ ഡെല്ല സെറയോട് ലോറന്‍സ് അപകടം വിവരിച്ചത്. അപകടം നടന്നിട്ട് ലൈഫ്ഗാര്‍ഡോ റെസ്‌ക്യൂവാഹനമോ രക്ഷിക്കാനായി എത്തിയില്ലെന്നും ചികിത്സ നല്‍കാനും വൈകിയെന്നും അവര്‍ പറഞ്ഞു.

ആക്രമണം നടക്കുമ്പോള്‍ തന്റെ 10 വയസ്സുള്ള മകനും അമ്മായിയപ്പന്മാരും റിസോര്‍ട്ടിലുണ്ടായിരുന്നുവെന്ന് ലോറന്‍സ് വെളിപ്പെടുത്തി. ഡി ഗിയോയ പന്ത്രണ്ട് വര്‍ഷമായി ഫ്രാന്‍സില്‍ താമസിച്ച് യൂറോപ്യന്‍ യൂണിയന്റെ യൂറോപ്യന്‍ എക്‌സ്റ്റേണല്‍ ആക്ഷന്‍ സര്‍വീസില്‍ ജോലി ചെയ്തു വരികയായിരുന്നു. ഡിസംബര്‍ 11 ന് ഭാര്യയ്ക്കും നിരവധി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം തന്റെ ജന്മദിനം ആഘോഷിക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം മാര്‍സ ആലമില്‍ എത്തിയത്.

ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചെങ്കടല്‍ കടല്‍ജീവികള്‍ ധാരാളമുള്ളതിനാല്‍ മുങ്ങല്‍ വിദഗ്ധരുടെ ഇഷ്ട സ്ഥലവുമാണ്. പവിഴപ്പുറ്റുകള്‍ക്ക് പേരുകേട്ട ഈജിപ്ഷ്യന്‍ തീരദേശ പട്ടണമാണ് മാര്‍സ ആലം. എന്നിരുന്നാലും ചെങ്കടലില്‍ മാരകമായ സ്രാവ് ആക്രമണങ്ങള്‍ വര്‍ഷം തോറും സംഭവിക്കാറുണ്ട്. അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അമിത മത്സ്യബന്ധനം, ഉത്തരവാദിത്തമില്ലാത്ത ടൂറിസം രീതികള്‍ എന്നിവ ആവാസവ്യവസ്ഥയെയും സ്രാവുകളുടെ പെരുമാറ്റത്തെയും മാറ്റുന്നതിന് കാരണമാകുമെന്ന് സമുദ്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഷാര്‍ക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശേഖരിച്ച ഡാറ്റ പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചെങ്കടലില്‍ നാല് മാരകമായ സ്രാവ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമാനമായ അവസാന സംഭവം 2023 ജൂണില്‍ മാര്‍സ ആലമിന് വടക്കുള്ള ചെങ്കടലിലെ മറ്റൊരു തീരദേശ നഗരമായ ഹുര്‍ഗഡയില്‍ 23 വയസ്സുള്ള ഒരു റഷ്യന്‍ പൗരനെ ഒരു ടൈഗര്‍ സ്രാവ് കൊന്നതാണ്. ഈ ടൈഗര്‍ സ്രാവിനെ പിടികൂടി ബോട്ടില്‍ കരയിലേക്ക് വലിച്ചിഴച്ചു, തുടര്‍ന്ന് ‘പ്രതികാരമായി’ കടല്‍ത്തീരത്ത് ഒരു ക്ലബ്ബില്‍ ഇട്ടു കൊന്നു.