Good News

ജപ്പാനിലെ ഇതിഹാസമായ ഹച്ചിക്കോയുടെ കഥ ഓര്‍മ്മയുണ്ടോ? ക്രിമിയയിലെ മുഖ്താറിനുമുണ്ട് വിശ്വസ്തതയുടെ ഒരു കഥപറയാന്‍

ജപ്പാനിലെ ഇതിഹാസമായ ഹച്ചിക്കോയുടെ കഥ ഓര്‍മ്മയുണ്ടോ. റെയില്‍വേ സ്‌റ്റേഷനില്‍ മരണപ്പെട്ടുപോയ തന്റെ ഉടമയെ കാത്ത് വര്‍ഷങ്ങളോളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയിരുന്ന പട്ടിയുടെ വിശ്വസ്തത. സമാനമായ കഥയയാണ് ക്രിമിയയിലെ യാല്‍റ്റയിലെ ഒരു തെരുവ് നായ മുഖ്താറിന്റേതും. ഒരു ലൈഫ് ഗാര്‍ഡായ തന്റെ മരിച്ചുപോയ ഉടമയ്ക്ക് വേണ്ടി അവനും കടല്‍ത്തീരത്ത് കാത്തിരുന്നത് 12 വര്‍ഷം.

ഈ കാത്തിരിപ്പ് അചഞ്ചലമായ വിശ്വസ്തതയുടെ പ്രാദേശിക പ്രതീകമാക്കി മുഖ്താറിനെ മാറ്റി. ഉടമയുടെ മടങ്ങിവരവിനായി 12 വര്‍ഷത്തോളം മുഖ്താര്‍ കടല്‍ത്തീരത്തെ അതേ സ്ഥലത്ത് എത്തും റെയിലിംഗില്‍ തല ചായ്ച്ച് സമുദ്രത്തിലേക്ക് നോക്കി കിടക്കും.

പിന്നീട് അവന്റെ ജീവിതത്തില്‍ ഒരിക്കലും യജമാനനുമായി ഒരു കൂടിച്ചേരലിന് ഭൂമിയില്‍ സാധ്യമായിരുന്നില്ല. ഒടുവില്‍ മരണാനന്തര ജീവിതത്തില്‍ തന്റെ ഉടമയ്ക്കൊപ്പം ചേരുന്നതിനായി അവനും മഴവില്‍ പാലം കടന്നുപോയതോടെ അവന്റെ ബഹുമാനാര്‍ത്ഥം നാട്ടുകാരും അവന്‍ യജമാനനെ കാത്തിരുന്ന അതേ സ്ഥലത്ത് അവനു വേണ്ടി ഒരു സ്മാരകം സ്ഥാപിച്ചു.

‘ക്രിമിയയിലെ ഹച്ചിക്കോ’ യായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മുഖ്താര്‍. ഉടമയുടെ മരണശേഷം അവന്‍ ആകെ തകര്‍ന്നുപോയിരുന്നു. വഴിപിഴച്ചവനായി സമൂഹത്തിന് പോലും ഒരു പ്രശ്‌നമായിത്തീര്‍ന്നതോടെ പ്രദേശത്തെ തെരുവ് സംഗീതജ്ഞനായ വിക്ടര്‍ മാലിനോവ്‌സ്‌കി അവന്റെ പരിപാലനം ഏറ്റെടുത്തു. ഒരു കോളര്‍ ധരിക്കാനും വീണ്ടും ലെഷ് ചെയ്യാനും അവനെ പഠിപ്പിച്ചു. കഷ്ടപ്പാടുകള്‍ക്കിടയിലും മുക്താര്‍ തന്റെ ദിവസങ്ങളില്‍ ഭൂരിഭാഗവും കടലിലേക്ക് നോക്കി പ്രതീക്ഷയോടെയും കാത്തിരിപ്പില്‍ തന്നെ ചെലവഴിച്ചു.

മുഖ്താറിന്റെയും ഹച്ചിക്കോയുടെയും കഥകള്‍ നായ്ക്കള്‍ തങ്ങളുടെ മനുഷ്യ സഹജീവികളോട് കാണിക്കുന്ന അതിരുകളില്ലാത്ത വിശ്വസ്തതയും സ്‌നേഹവും ഉയര്‍ത്തിക്കാട്ടുന്നു. മരണത്തിന്റെ അനന്തതയെ പോലും മറികടക്കുന്നു.