Celebrity

“കൊടുംചൂടിലും നോമ്പ് മുടക്കാതെ ഫൈറ്റ് ചെയ്തത് ഷെയ്ന്‍ ഞങ്ങളെ ഞെട്ടിച്ചിട്ടുണ്ട്” തമിഴ് താരം കലൈയരസന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് ഷെയ്ന് നിഗം. അതിഭാവുകത്വമില്ലാത്ത അഭിനയ ശൈലിയിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളായി ഷെയ്ന് മാറി. എല്ലാവരും ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന ഇക്കാലത്ത് തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്ത താരമാണ് ഷെയ്ന്. മിമിക്രി വേദികളിലൂടെ ബിഗ് സ്ക്രീനിലെത്തിയ അബിക്ക് മലയാള സിനിമയില്‍ കിട്ടാത്ത അംഗീകാരമാണ് മകനായ ഷെയ്ന്‍ നേടിയെടുത്തത്. മലയാളസിനിമയിലുള്ളവര്‍ പിന്നില്‍ നിന്ന് കുത്തുകയും ഇന്‍ഡസ്ട്രിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴും ഷെയ്ന്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നു വന്നു.

സാധാരണയായി മുന്‍നിര താരങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ പല പ്രൊഫൈലുകളില്‍ നിന്ന് താരങ്ങളെ സപ്പോര്‍ട്ട് ചെയ്ത് പലരും സംസാരിക്കാറുണ്ട്. എന്നാല്‍ അതേ സമയം ഷെയ്നിനെ പിന്തുണച്ച് സംസാരിച്ചവര്‍ വളരെ കുറവാണ് എന്തിന് ​സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പോലും ഷെയ്നിനെ പിന്തുണച്ച് വളരെ വിരളമായി മാത്രമേ വന്നിട്ടുള്ളൂ.

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന ഷെയ്ന്‍ ആദ്യമായി തമിഴിലും തിളങ്ങാനൊരുങ്ങുകയാണ്. വാലി മോഹൻ ദാസ് തിരക്കഥയും സംവിധാനവും ചെയ്യുന്ന മദ്രാസ്‌ക്കാരൻ എന്ന സിനിമയിലൂടെ ഷെയ്ന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തില്‍ കലൈയരസനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു പക്കാ ആക്ഷൻ റിവഞ്ച് ത്രില്ലറാണ് മദ്രാസ്‌ക്കാരൻ എന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കിയത്. ഷെയ്ൻ നിഗത്തിന്റെയും കലൈയരസന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പകയും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്.

ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തില്‍ ഷെയ്നിനെക്കുറിച്ച് കലൈയരസന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഷെയ്നില്‍ കണ്ട ഏറ്റവും ബെസ്റ്റ് ക്വാളിറ്റി എന്താണെന്ന അവതാരകയുടെ ചോദ്യത്തിനാണ് കലൈയരസന്‍ മറുപടി പറഞ്ഞത്. ‘‘ഡെഡിക്കേഷന്റെ കാര്യത്തില്‍ ഷെയ്ന്‍ ഒരുപാട് മുന്നിലാണ്. വര്‍ക്കിനോടുള്ള ആത്മാര്‍ത്ഥത പറയാതിരിക്കാന്‍ കഴിയില്ല. പലപ്പോഴും വേണമെങ്കില്‍ തന്റെ സീനുകള്‍ പിന്നീട് ഷൂട്ട് ചെയ്യാമെന്ന് ഷെയ്നിനു പറയാവുന്നതായിരുന്നു. പക്ഷേ തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സാക്രിഫൈസ് ചെയ്ത് ഷെയ്ന്‍ വര്‍ക്കിന് പ്രാധാന്യം നല്‍കി. നോമ്പ് സീസണിലായിരുന്നു ഈ സിനിമയുടെ ഷൂട്ട്. അതും ഫൈറ്റ് സീനുകള്‍ ഒരുപാടുണ്ടിതില്‍. അതുകൊണ്ട് തന്നെ ഷെയ്നിന് നല്ല ബുദ്ധിമുട്ടായിരുന്നു.

കൊടും ചൂടത്തുള്ള ഷൂട്ടില്‍ നോമ്പായതു കൊണ്ട് ഇടയ്ക്ക് വെള്ളം കുടിക്കാന്‍ പോലും പറ്റില്ലല്ലോ, ഒരു നനഞ്ഞ ടവ്വല്‍ കൊണ്ട് മുഖം തുടയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. കൊടും ചൂടിലും നോമ്പ് മുടക്കാതെ ഫൈറ്റ് ചെയ്തത് ഞങ്ങളെ ഞെട്ടിച്ചിരുന്നു ഷെയ്ന്‍. ഒരു അഭിനേതാവെന്ന നിലയില്‍ തന്റെ കരിയറിനോടും വര്‍ക്കിനോടുമുള്ള സമര്‍പ്പണം എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിട്ടുണ്ട്, കണ്ട് പഠിക്കേണ്ടതാണത്…’’ കലൈയരസന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *