Lifestyle

ഷാംപൂ ഉപയോഗിക്കുന്നത് മുടിക്കു നല്ലതാണ്, പക്ഷേ എല്ലാവര്‍ക്കുമല്ല : അറിയേണ്ടതെല്ലാം

മുടി സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകമാണ്, അതിനാല്‍ തന്നെ മുടിയുടെ സംരക്ഷണവും ഉറപ്പു വരുത്തേണ്ടതുണ്ട്. ഷാംപൂ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

പ്രൈം സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനിക്കിന്റെ സ്ഥാപകനും ചീഫ് ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. ശ്രീ സാഹിതി കൊനിദേന പറയുന്നത്
‘തലയോട്ടിയില്‍ നിന്ന് സെബം നന്നായി നീക്കം ചെയ്യുന്നതിനും ശുദ്ധീകരണത്തിനുമുള്ള ഒരു ഉപാധിയാണ് ഷാംപൂ എന്നാണ് . ഒപ്പം ഹെയര്‍ സ്‌പ്രേ, ജെല്‍, തുടങ്ങിയവ നീക്കം ചെയ്യാനും ഇത് സാധാരണയായി ഉപയോഗിക്കുന്നു

എണ്ണമയമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലും വരണ്ട തലയോട്ടിക്ക് മാസത്തിലൊരിക്കലും ഷാംപൂ ഉപയോഗിക്കാം. ഹെയര്‍ ക്ലെന്‍സറുകളില്‍ ഉയര്‍ന്ന അളവിലുള്ള സര്‍ഫാക്റ്റന്റുകള്‍ അടങ്ങിയിട്ടുണ്ട്, അവയ്ക്ക് ഒരു സാധാരണ ക്ലെന്‍സറിന് പകരമാകാന്‍ കഴിയില്ല. വരണ്ട മുടിയുള്ള ആളുകള്‍ 6 ആഴ്ചയിലൊരിക്കലോ ഒരു മാസത്തില്‍ ഒരിക്കലോ നിര്‍ബന്ധമായും ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം .

എന്നാല്‍ സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം ഇത് തലയോട്ടിയെയും മുടിയെയും വരണ്ടതാക്കും, കൂടാതെ സെന്‍സിറ്റീവ് തലയോട്ടിയുള്ള വ്യക്തികളും ഇടയ്ക്കിടെ ഇവ ഉപയോഗിക്കരുതെന്നും ഡോ കോനിഡെന പറയുന്നു. നനഞ്ഞ മുടി ചെറിയ അളവില്‍ കഴുകിയ ശേഷം വേണം ഷാംപൂ ഉപയോഗിക്കാന്‍. ശേഷം തലയോട്ടി വരണ്ടതാകാതിരിക്കാന്‍ കണ്ടീഷണര്‍ പ്രയോഗിക്കുന്നത് നല്ലതാണെന്നും അവര്‍ പറയുന്നു

എന്നിരുന്നാലും, സോറിയാസിസ് പോലുള്ള തലയോട്ടിയിലെ അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന എല്ലാവരും ഇത് സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

എണ്ണമയമുള്ളതും വരണ്ടതുമായ തലയോട്ടി ഉള്ളവര്‍ക്ക് ഷാംപൂ ഉപയോഗിക്കാമോ എന്നതിന് , ഡോ. കോനിഡെന പറയുന്നത് , ‘ ഷാംപൂ തലയോട്ടിയിലെ എണ്ണകള്‍ നീക്കം ചെയ്യുന്നു, അതിനാല്‍ ഇത് വരണ്ട മുടിക്ക് അനുയോജ്യമല്ല എന്നാണ് , അമിത ഉപയോഗം മുടി നരക്കുന്നതിന് കാരണമാകും. കൂടാതെ തലയോട്ടിയില്‍ ചൊറിച്ചിലിനും കാരണമായേക്കും.