Celebrity

ഷക്കീറ വേര്‍പിരിയാന്‍ കാരണം പിക്വേയുടെ വഞ്ചന ; ട്രെയിനറുമായി വഴിവിട്ട ബന്ധം

പാട്ടുകാരി ഷക്കീറയും ബാഴ്‌സിലോണയുടെ ഇതിഹാസതാരം ജെറാര്‍ഡ് പിക്വെയും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയലുമായി ബന്ധപ്പെട്ട കഥകള്‍ക്ക് അവസാനമില്ല. 2022 ജൂണില്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ച ഇരുവരുടേയും വേര്‍പിരിയലിന് കാരണം പിക്വേയുടെ പുതിയ കാമുകി ക്ലാരാചിയയാണെന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ആദ്യം ചിയയുടെ ഗാനം വൈറലായിരുന്നു. കഥയിലെ ഏറ്റവും പുതിയ താരമാണ് ചിയ.

എന്നാല്‍ ഷക്കീറയുടെ കൂട്ടുകാരി അന്നാ കൈസറുമായി പിക്വേയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പിക്വെ ഷക്കീറയുടെ സുഹൃത്തായ അന്ന കൈസറുമായി ചേര്‍ന്ന് ഷക്കീറയെ വഞ്ചിച്ചതാണ് ഇരുവരും പിരിയാന്‍ കാരണമായതെന്ന് ആരോപിക്കപ്പെടുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ കൈസര്‍, 2020 സൂപ്പര്‍ ബൗള്‍ ഹാഫ്ടൈം ഷോയ്ക്ക് തയ്യാറെടുക്കാന്‍ ഷക്കീരയെ സഹായിച്ച സെലിബ്രിറ്റി ട്രെയിനറാണ്. ഔട്ട്ലെറ്റ് അനുസരിച്ച്, ചിയയുമായി പിക്വേ പ്രണയബന്ധം ആരംഭിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് കൈസറുമായി ബന്ധം തുടങ്ങിയതായും ആരോപണത്തില്‍പറയുന്നു.

ഷക്കീറയോട് വളരെയധികം സ്‌നേഹമുള്ള ജോലിക്കാരില്‍ ഒരാളാണ് ഷക്കീറയെ ഇക്കാര്യം കണ്ടെത്തി അറിയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജാവിയര്‍ സെറിയാനി പറഞ്ഞു. കൈസറും ഷക്കീറയും പരസ്പരം വര്‍ഷങ്ങളായി അറിയാവുന്നവരാണ്. 2022 ജനുവരി 15-ന് ഷക്കീറയുമായി അവള്‍ ഒരു വീഡിയോ പങ്കിട്ടു. അതേസമയം ഷക്കീറ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ കൈസറിനെ പിന്തുടരുന്നുണ്ട്. ആരും ആരോപണങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.