Movie News

1000 കോടി കടക്കുമോ? ജവാന്‍ 16 ദിവസം കൊണ്ട് എത്ര പണം വാരിയെന്ന് അറിയുമോ?

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജവാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുകയാണ്. ഷാരുഖ് ഖാന്‍, വിജയ് സേതുപതി, നയന്‍താര, ദീപിക പദുക്കോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജവാന്‍ റീലിസ് ചെയ്ത് 16 ദിവസം എത്തുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കളക്ക്ഷന്‍ 550 കോടി രൂപയിലേയ്ക്ക് എത്തുകയാണ്.

ഹിന്ദിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരിക്കുന്നത്. 390 കോടിയോളം രൂപയാണ് ഹിന്ദിയില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യയില്‍ നിന്ന് 550 കോടിനേടുന്ന ഈ അവസരത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ഹിന്ദി ചിത്രമായി ജവാന്‍ മാറുകയാണ്. ലോകമെമ്പാടുമായി 937 കോടി രൂപയാണ് ചിത്രം ഇതുവരെ നേിടയിരിക്കുന്നത്. അതായത് റിലീസ് ചെയ്ത് 16 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ജവാന്‍ 1000 കോടിയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്തിടെ നടന്ന പത്രസമ്മേളനത്തില്‍ ഷാരുഖ് ജവനെക്കുറിച്ച് പറഞ്ഞത് ഇത് ഒരു ആഘോഷമാണ് എന്നാണ്. കോവിഡും സമയപരിമിതിയും മൂലം ജവാന്റെ നിര്‍മ്മാണം നാലു വര്‍ഷമായി തുടരുകയാണ്. ഒരു സിനിമയ്‌ക്കൊപ്പം വര്‍ഷങ്ങളോളം ജീവിക്കാനുള്ള അവസരം അപൂര്‍വമായോ ലഭിക്കാറുള്ളു എന്നും ഷാരുഖ് അന്ന് പറഞ്ഞിരുന്നു. ചിത്രം ഉടനെ 1000 കോടിയില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം