Entertainment Featured

നയന്‍താരെയ പ്രണയിച്ചിരുന്നോ? ഷാരുഖിന്റെ മാസ് മറുപടി ഇങ്ങനെ


ഷാരുഖ് ഖാന്റെ ജവാന്‍ എന്ന ചിത്രം അടുത്ത മാസം റിലീസാകുകയാണ്. നയന്‍താരയും ഷാരുഖിനൊപ്പം ചി ത്രത്തിലെത്തുന്നുണ്ട്. നയന്‍താരയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ജവാന്‍ എന്ന പ്രത്യേകതയും ഉണ്ട്. നയന്‍താരയുടെ ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്‍ ചിത്രത്തെക്കുറിച്ചിട്ട കുറുപ്പ് ചര്‍ച്ചയായിരുന്നു. ആ കുറിപ്പില്‍ നയന്‍താരയും ഷാരുഖും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട് എന്ന സൂചനയും നല്‍കിയിരുന്നു. പതിവുപോലെ തന്റെ ചിത്രത്തിന്റെ റിലിസിങ്ങിന്റെ ഭാഗമായി ഷാരുഖ് ട്വിറ്ററില്‍ ആസ്‌ക് എസ്ആര്‍കെ എന്ന സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആരാധകരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഷാരുഖ് മറുപടി പറയും. ഈ സാഹചര്യത്തലാണ് നിങ്ങള്‍ നയന്‍താരയുമായി പ്രണയത്തിലാണോ എന്ന് ഒരു ആരാധകന്‍ ചോദിക്കുന്നത്. നിര്‍ത്തു അവര്‍ രണ്ട് കുട്ടികളുടെ അമ്മയാണ് എന്നയിരുന്നു ഇതിന് ഷാരുഖിന്റെ മറുപടി. നയന്‍താരയെ കൂടാതെ പ്രിയാമണി, റിദ്ദി ദോഗ്രാ, സന്യ മല്‍ഹോത്ര, ദീപിക പദുക്കോണ്‍, എന്നിവരുള്‍പ്പെടെ ഒരു പറ്റം നടിമാരും ജവാനില്‍ ഷാരുഖിെനാപ്പം എത്തുന്നുണ്ട്.