Movie News

അബ്‌റാമിന് പുത്തന്‍കാര്‍ സമ്മാനിച്ച് ഷാരൂഖ് ഖാന്‍; റഫ്രിജറേറ്റര്‍, ടിവി… ആഡംബരങ്ങളാല്‍ സമ്പന്നം

ഷാരൂഖ് ഖാനെ ബോളിവുഡിലെ ‘കിംഗ്’ എന്ന് വിളിക്കുന്നത് വര്‍ഷങ്ങളോളം സൂപ്പര്‍താരമായി നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതു കൊണ്ടല്ല. മറിച്ച് അദ്ദേഹത്തിന് രാജാവിന്റെ വലിപ്പമുള്ള ഹൃദയമുള്ളതു കൊണ്ടും പ്രത്യേകിച്ച് താന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വേണ്ടി എന്തും ചെയ്യും എന്നത് കൊണ്ടും കൂടിയാണ്. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ സുഹാന, ആര്യന്‍, അബ്രഹാം എന്നിവരാണ് താരത്തിന് ഏറ്റവും ഇഷ്ടം ഉള്ളവരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നതും. മക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന പിതാവ് തന്നെയാണ് കിംഗ് ഖാന്‍ എന്ന് ബോളിവുഡില്‍ പലരും സമ്മതിച്ചിട്ടുള്ള കാര്യം തന്നെയാണ്.  

കഴിഞ്ഞ ദിവസം ഷാരൂഖ് തന്റെ ഇളയ മകന്‍ അബ്‌റാമിന് ഒരു ആഡംബര എംപിവി ലെക്സസ് എല്‍എം കാര്‍ സമ്മാനിച്ചിരുന്നു. ഫീച്ചറുകളാല്‍ സമ്പന്നമായ ഈ കാറിന്റെ വില 2.8 കോടി രൂപയാണ്. അത്യാധുനിക സുരക്ഷയും ഡ്രൈവര്‍ സഹായ സംവിധാനവുമുള്ള ഒരു പൂര്‍ണ-ഇലക്ട്രിക് കാറാണിത്. ഈ വാഹനത്തിന്റെ വാതിലുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നതാണ്. അകത്ത് ഒരു റഫ്രിജറേറ്ററും ഉണ്ട്. 23 സ്പീക്കറുകളുള്ള കാറില്‍ 3D ശബ്ദ സംവിധാനമുണ്ട്. 121.9 സെന്റീമീറ്റര്‍ അള്‍ട്രാ വൈഡ് ഡിസ്പ്ലേയുള്ള ഫുള്‍ എച്ച്ഡി 35.5 സെ.മീ ഇലക്ട്രോ മള്‍ട്ടി വിഷന്‍ ടച്ച്സ്‌ക്രീനാണ് ഇതിനുള്ളത്. ഉള്ളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് ഒരു ഫുള്‍ തിയറ്റര്‍ അനുഭവമാണ് കാര്‍ നല്‍കുന്നത്.

എഞ്ചിന്‍ 6,000 ആര്‍പിഎമ്മില്‍ 142 കിലോവാട്ട് പവറും 4,300-4,500 ആര്‍പിഎമ്മില്‍ 242 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ സംവിധാനം ഉപയോഗിച്ച്, കാര്‍ ശക്തവും സുഗമവും പരിസ്ഥിതി സൗഹൃദവുമായ ഡ്രൈവ് നല്‍കുന്നു. Lexus LM-ന് മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയുണ്ട്, വെറും 8.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 km/h വരെ വേഗത കൈവരിക്കാന്‍ കഴിയും. 60 ലിറ്റര്‍ ഇന്ധന ടാങ്ക് കപ്പാസിറ്റിയും ഇതിലുണ്ട്. അടുത്തിടെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഷാരൂഖ് ഖാന്റെ അതേ സോണിക് ടൈറ്റാനിയം ഷേഡില്‍ ഈ വാഹനം വാങ്ങിയിരുന്നു. സോണിക് അഗേറ്റിന്റെ മനോഹരമായ ഷേഡില്‍ ജാന്‍വി കപൂറും ഈ വാഹനം സ്വന്തമാക്കിയിരുന്നു.