ഷാരുഖ് ചിത്രം ജവാനായുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 10000 തിയേറ്ററുകളില്‍ റിലിസ് ചെയ്ത ചിത്രം ആദ്യ ദിവസം 129 കോടി കളക്ട് ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ബോളിവുഡിലെ എക്കാലത്തേയും വലിയ ഓപ്പണറാണ്. രണ്ടാം ദിനം സിനിമയുടെ കളക്ഷന്‍ 200 കോടി കടന്നു.
ഇന്ത്യയില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 75 കോടി രൂപയാണ്. ജവാന് ഓസ്ട്രേലിയയില്‍ 40,000 AUD നേടിയതോടെ ഓസ്ട്രേലിയന്‍ ബോക്സ് ഓഫീസില്‍ ഒന്നാമതെത്തുന്ന ആദ്യ ചിത്രമായി. 39. ലക്ഷം രൂപ നേടി ന്യൂസിലന്‍ഡിലും കളക്ഷന്‍ റെക്കോര്‍ഡില്‍ ജവാന് മുന്നിലെത്തി. ചിത്രത്തില്‍ ഷാരുഖ് ഖാന് ഡബിള്‍ റോളിലാണ് എത്തുന്നത്
ആറ്റ്ലി സംവിധാനം ചെയ്ത ജവാനിൽ നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, ദീപിക പദുക്കോൺ, റിധി ഡോഗ്ര, പ്രിയാമണി, സുനിൽ ഗ്രോവർ, സഞ്ജയ് ദത്ത് എന്നിവരും അഭിനയിക്കുന്നു. ഷാരൂഖിന്റെയും ഗൗരിയുടെയും റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റാണ് ഇത് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഇത് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു