Featured Movie News

അവര്‍ നമ്മുടെ അതിഥികളാണ്, അവര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് രജനി; ജനക്കൂട്ടം മാറി നിന്നു

സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് യ്ക്ക് മുമ്പ് തയ്യാറെടുത്തയാളാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. അവസാന നിമിഷമാണ് താരം നീക്കം ഉപേക്ഷിച്ചതും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. യുവതലമുറയിലെ അനേകം മുന്‍നിര സംവിധായകരാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യാനും ഹിറ്റുകളുണ്ടാക്കാനും കടന്നുവന്നിരിക്കുന്നത്.

സൂപ്പര്‍താരപദവിയില്‍ നില്‍ക്കുമ്പോഴും ഡൗണ്‍ ടൂ എര്‍ത്തായ നടന്‍ തമിഴ്ജനതയ്ക്ക് ഒരു വികാരം തന്നെയാണ്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ ഒന്നായ ഊട്ടിയില്‍ ഷൂട്ടിംഗിന് പോയ സംഭവം രജനീകാന്തിന് തമിഴ്ജനതയ്ക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. ഷബാനാ ആസ്മി അടുത്തിടെ അനുസ്മരിച്ചത് ഇങ്ങിനെയാണ്. ”

‘ഞങ്ങള്‍ ഊട്ടിയില്‍ രജനികാന്തിനൊപ്പം ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു സംഭവം ഉണ്ടായി. ഞങ്ങള്‍ക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നു, എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഉടന്‍ പുറത്തിറങ്ങിയ രജനികാന്ത് ജനക്കൂട്ടത്തോട് തമിഴില്‍ സംസാരിച്ചു. തനിക്ക് മുംബൈയില്‍ നിന്നുള്ള അഭിനേതാക്കള്‍ ഉള്ളതിനാല്‍ ഇടം നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവര്‍ നമ്മുടെ അതിഥികളാണ് അവരോട് മികച്ച പെരുമാറ്റത്തില്‍ ആയിരിക്കേണ്ടത് പ്രധാനമാണ്.” അദ്ദേഹം പറഞ്ഞു.

” ഉടന്‍ കാറുകള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുന്ന വിധത്തില്‍ ആള്‍ക്കൂട്ടത്തിന്റെ കടല്‍ നീങ്ങിയതെങ്ങനെയെന്ന് ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.” ഷബാന പറഞ്ഞു. സമാന രീതിയില്‍ കൊല്‍ക്കത്തയില്‍ ഒരു ഹോളിവുഡ് സിനിമയ്ക്ക് വേണ്ടി ചെന്നപ്പോള്‍ കൊല്‍ക്കത്തയിലെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സമാനമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ച ഓം പുരിയും ഷബാനയും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഉള്ളതിനാല്‍ അവരോട് മാറാന്‍ അഭ്യര്‍ത്ഥിച്ചു. ജനക്കൂട്ടം മാറിയെന്ന് നടി പറഞ്ഞു. എന്നിരുന്നാലും ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു.