Good News

5 വയസ് മുതല്‍ 15വയസ്സുവരെ നേരിട്ടത് ലൈംഗികാതിക്രമം; പ്രിയതമ ശര്‍മയുടെ പോരാട്ട ജീവിതം

പെണ്‍കുട്ടികളെ ഭാരമായി കാണുന്നവര്‍ ഇന്നും നമ്മുടെ ചുറ്റിനുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഭോപ്പാല്‍ സ്വദേശിയായ പ്രിയതമ ശര്‍മയും അത്തരത്തിലുള്ള ഒരു സമൂഹത്തിലാണ് ജനിച്ചത്. 5 വയസുമുതല്‍ 15 വയസുവരെ അവള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. കുടുംബത്തിനെ ഉപേക്ഷിച്ച് സ്വയം ഒരു ജോലി കണ്ടെത്താനുള്ള അവളുടെ തീരുമാനം ജീവിതത്തില്‍ വഴിതിരിവായി . ഇപ്പോള്‍ അവള്‍ പീഡനങ്ങള്‍ സഹിച്ചവരെ സഹായിക്കുന്നതിനായുള്ള ഒരു അഭിഭാഷകയായി ജോലി ചെയ്യുന്നു.

പ്രിയതമ തന്റെ ചെറുപ്രായത്തില്‍ തന്നെ പീഡനങ്ങള്‍ അനുഭവിക്കാനായി തുടങ്ങിയതാണ്. ഒരു മൂത്ത സഹോദരിയും രണ്ട് ഇളയ സഹോരന്മാരും അവള്‍ക്കുണ്ടായിരുന്നു. വീട്ടിലെ ആൺകുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും പഠിക്കാൻ അനുവാദമുണ്ടായിരുന്നു. അതേസമയം പെൺകുട്ടികൾക്ക് ചെലവ് കുറഞ്ഞ ആര്‍ട്സ് വിഷയങ്ങള്‍ പഠിക്കാനായിരുന്നു വിധി.

ആദ്യം അയല്‍വാസിയുടെ വീട്ടില്‍, പിന്നെ സ്വന്തം വീട്ടില്‍, ബന്ധുക്കള്‍ അങ്ങനെ പലയിടത്തുന്നായി പീഡനങ്ങള്‍ അവള്‍ ഏറ്റുവാങ്ങി. ആ ചെറിയ പ്രായത്തില്‍ പീഡനം എന്താണെന്നുപോലും അവള്‍ക്ക് റിഞ്ഞുകൂടായിരുന്നു. തന്റെ 17-ാം വയസ്സില്‍ ഇത്തരത്തിലുള്ള പീഡനത്തില്‍ നിന്നും എല്ലാവിധത്തിലുള്ള സമ്മര്‍ദ്ദത്തില്‍നിന്നും രക്ഷപ്പെടാനായി അവള്‍ വീട് വിടാനുള്ള തീരുമാനമെടുത്തു. ബിരുദ പഠനം പൂര്‍ത്തികരിച്ചതിന് പിന്നാലെ തന്നെ വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇരുപതാമത്തെ വയസ്സില്‍ വിവാഹിതയായി അവിടെയും വിധി വില്ലനായി. അയാളില്‍ നിന്നും ഏ​റെ പീഡനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നു.

താന്‍ ഒരു കൂട്ടിലായിരുന്നുവെന്നും, താന്‍ പുറത്ത് പോകുന്നതോ മറ്റുള്ളവരെ കാണുന്നതോ അയാള്‍ സമ്മതിച്ചില്ലായെന്നും പ്രിയതമ പറയുന്നു. താന്‍ ജീന്‍സ് ധരിക്കുന്നത് അയാള്‍ക്ക് ഇഷ്ടമായിരുന്നില്ലായെന്നു. ജോലിക്ക് പോകുന്നതോ പഠിക്കുന്നതോ അനുവദിച്ചില്ലായെന്നും അവര്‍ പറയുന്നു. അയാളെ ഒളിക്കാനായി അവള്‍ ഒരു മാര്‍ഗം കണ്ടുപിടിച്ചു. പ്രിയതമ ഹിജാബ് ധരിച്ച് വീട്ടില്‍ നിന്നും ഇറങ്ങും. 2013ല്‍ പാര്‍ട്ട് ടൈം വര്‍ക്ക് ഉള്‍പ്പടെയുള്ള ജോലികള്‍ പ്രിയതമ ചെയതു.

ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം താന്‍ അനുഭവിച്ച പീഡനങ്ങള്‍ക്കുനേരേ പോരാടാന്‍ അവള്‍ തീരുമാനിച്ചു. തന്റെ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെ മുഴുവന്‍ സമയവും ജോലി ചെയ്യുന്നതിനിടെ പാര്‍ട്ട് ടൈമായി പഠനം ആരംഭിച്ചു. ലക്നൗ സര്‍വകലാശാലയില്‍ ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. ഭര്‍ത്താവില്‍ നിന്നുള്ള പീഡനത്തില്‍ സഹിക്കെട്ട് വിവാഹ മോചനം നേടി.

പിന്നീട് വീണ്ടും വിവാഹിതയായ പ്രിയതമ ഇന്ന് മികച്ച ജീവിതം നയിക്കുന്നു. കഷ്ടപാടുകള്‍ അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്കായിയാണ് ഇപ്പോള്‍ പ്രിയതമ നിലകൊള്ളുന്നത്. ആണ്‍കുട്ടികളെ പെണ്‍കുട്ടികളെയു ഒരു പോലെ വളര്‍ത്തണമെന്നും പ്രിയതമ പറയുന്നു. സ്ത്രീകൾക്ക് മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് പ്രിയതമയുടെ ലക്ഷ്യം.