അടുത്തമാസം ജര്‍മ്മനിയില്‍ നടക്കാനിരിക്കുന്ന യൂറോ 2024 ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ഇംഗ്‌ളണ്ടിലെ ആരാധകര്‍ ബുക്ക് ചെയ്തിരിക്കുന്നത് വിവാദ ചൈനീസ്‌വേശ്യാലയം. ഇംഗ്ലണ്ട് ആരാധകര്‍ ബുക്ക് ചെയ്തരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വേശ്യാലയമായ പാസ്ചയാണ്. ഇതിന്റെ 120 മുറികളാണ് ജര്‍മ്മനിയില്‍ ഹോട്ടലുകള്‍ കണ്ടെത്താന്‍ പാടുപെടുന്ന ഇംഗ്‌ളീഷുകാര്‍ ബുക്ക് ചെയ്തിരിക്കുന്നത്.
വിവാദം അതല്ല. ഈ സെക്സ് ക്ലബ് ചൈനീസ് ചാരന്മാരുടെ പ്രവര്‍ത്തനകേന്ദ്രമാണെന്ന് പറയപ്പെടുന്ന ഒന്നാണ്. കൊളോണിലെ കെട്ടിടം ഒരു ചൈനീസ് യുവതിയുടെ ഉടമസ്ഥതയിലാണെന്നും ഒമ്പതാം നിലയില്‍ ചാരന്മാര്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 16 ന് സെര്‍ബിയയ്ക്ക് എതിരേയാണ് ഇംഗ്‌ളണ്ടിന്റെ ആദ്യ മത്സരം. അതേസമയം ഈ മത്സരം നടക്കുന്നത് ഗെല്‍സെങ്കിര്‍ഷനിലാണ്. പാസ്ച നില്‍ക്കുന്ന കൊളോണിലെ ആദ്യമത്സരം സ്‌ളോവേനിയയ്ക്ക് എതിരേയാണ്.
പൗരത്വം ആഗ്രഹിക്കുന്ന സമ്പന്നരായ ചൈനീസ് ക്ലയന്റുകളെ സഹായിച്ചതിന് അന്വേഷണ വിധേയരായ അഭിഭാഷകരുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആളാണ് പാസ്ച ഉടമ ജിംഗ് ഹു (46). 2021 ല്‍ ജിംഗ് ഹു 10 മില്യണ്‍ പൗണ്ടിനാണ് പാസ്ച വാങ്ങിയെന്ന് ജര്‍മ്മന്‍ പത്രമായ ബില്‍ഡ് പറയുന്നു. പ്രദേശത്തെക്കുറിച്ച് നന്നായിട്ട് അറിയാവുന്ന സാധാരണക്കാരെക്കാള്‍ ബ്രിട്ടീഷുകാര്‍ ചാരവൃത്തിക്ക് ഇരയാകാന്‍ സാധ്യത കുടുതലാണെന്നും പത്രം പറയുന്നു. ഹോട്ടല്‍ നിരക്ക് മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സെക്സ് ക്ലബ് വളരെ നിരക്ക് കുറവാണെന്നാണ് ആരാധകര്‍ പറയുന്നത്.