Health

കണ്ണില്‍ കടുത്ത ചൊറിച്ചില്‍; ഡോക്ടര്‍ പുറത്തെടുത്തത് 16CM നീളമുള്ള ജീവനുള്ള വിരയെ

കണ്ണില്‍ കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് 20 കാരിയായ പെണ്‍കുട്ടി ചികിത്സ തേടിയത്. പല ആശുപത്രികളില്‍ കാണിച്ചു. പല മരുന്നുകളും മാറി മാറി ഉപയോഗിച്ചു. പക്ഷെ ചെറിച്ചിലിന് മാറ്റമുണ്ടായില്ല. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് ഇടത് കണ്‍പോളയിലും വലത് കണ്‍പോളക്കടിയിലും വിരയെ കണ്ടെത്തിയത്.

കണ്‍പോളയില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ 16 സെന്റീമീറ്റര്‍ നീളത്തിലുള്ള ജീവനുള്ള വിരയെയാണ് ഡോ. അനൂപ് രവി പുറത്തെടുത്തത്. ഏത് തരത്തിലുള്ള വിരയാണെന്ന് അറിയാന്‍ അത് പരിശോധനയ്ക്കയച്ചു.

കഴിഞ്ഞ ആഴ്ച്ച സമാന രീതിയില്‍ കണ്ണില്‍ ചൊറിച്ചിലുമായി എത്തിയ 60 കാരിയുടെ കണ്ണില്‍ നിന്നും ഡൈറോഫൈലേറിയ വിഭാഗത്തില്‍ പെട്ട 12 സെന്റീമീറ്റര്‍ നീളമുള്ള വിരയെ ഡോ. അനൂപിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു.