ജോലി, കുടുംബം കുട്ടികള്‍ അവരുടെ കാര്യങ്ങള്‍ എന്നിവയ്ക്കിടയില്‍ പലപ്പോഴും സ്ത്രീകള്‍ സ്വയം പരിപാലിക്കുകയെന്ന കാര്യം മറന്നുപോകാറുണ്ട്. സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനു പ്രധാന്യം നല്‍കി സ്വയം പരിചരണത്തിനായി കുറച്ച് നേരം നീക്കിവയ്ക്കുന്നത് ആഡംബരമല്ലെന്നും അത് മനസ്സിന്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ടതാണെന്നും തിരിച്ചറിയണം.
സ്വയം സ്‌നേഹിക്കുക പരിപാലിക്കുകയെന്നത് സമ്മര്‍ദം കുറയ്ക്കാനും ചുറുചുറുക്കോടെയിരിക്കാനും ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമെല്ലാം സഹായിക്കും. സ്വയം പരിപാലിക്കാനായി കുറച്ച് വഴികളുണ്ട്.
ശരിയായ വിശ്രമം ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കാന്‍ ആവശ്യമാണ്. 7മുതല്‍ 9 മണിക്കൂര്‍ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കണം.
മനസ്സിന് ഊര്‍ജ്ജം പകര്‍ന്ന് കിട്ടാനായി ബോഡി സ്പാ നല്ല ഓപ്ഷനാണ്. പിരിമുറുക്കം ഒഴിവാക്കാനും ശാരീരിക ഉന്മേഷം പകരാനും ഗുണപ്രദമാണ്.
ശരീരവ്യായാമത്തിനായി ദിവസത്തില്‍ കുറച്ച് സമയമെങ്കിലും മാറ്റിവെക്കണം. യോഗ ചെയ്യാം, ഇനി നിങ്ങളുടെതാല്‍പര്യം നൃത്തത്തിനോടാണെങ്കില്‍ ഡാന്‍സ് ചെയ്യാം. പോസിറ്റീവ് എനര്‍ജി ഉള്ളില്‍ നിറയ്ക്കാനായി ഇത് സഹായകമാകും.
പ്രകൃതിയോട് ഒത്തിണി നില്‍ക്കാനായി ശ്രദ്ധിക്കുക. പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങളില്‍ അല്‍പ്പം സമയം ചെലവഴിക്കാനായി ശ്രദ്ധിക്കുക. ശുദ്ധവായുശ്വസിച്ച്, പ്രകൃതിയുമായി ഇണങ്ങി അല്‍പം സമയം ചെലവിടാം.
ഫോണുകള്‍ അല്‍പ്പനേരം മാറ്റിവെച്ച് സ്വയം പരിപാലിക്കാനായി ശ്രമിക്കുക. ഇഷ്ടപ്പെട്ട പുസ്തകം വായിക്കാം. പുതിയ കലകള്‍ അഭ്യസിക്കാം.
അമിതമായി ആകുലതകള്‍ ഉണ്ടാക്കുന്ന ജോലികളോടും പ്രതിബദ്ധതകളോടും ബന്ധങ്ങളോടും നോ പറയാനായി ശീലിക്കുക. ജോലി സ്ഥലത്ത് വ്യക്തി ബന്ധങ്ങള്‍ക്കും നിങ്ങളുടെ ആവശ്യങ്ങള്‍ ഉറച്ച സ്വരത്തില്‍ വ്യക്തതയോടെ പ്രകടിപ്പിക്കാനായി ശ്രമിക്കണം.