സൗന്ദര്യവും കലയും ഒരുപോലെ കനിഞ്ഞനുഗ്രഹിക്കപ്പെട്ടിട്ടുള്ള താരമാണ് പാട്ടുകാരിയും അഭിനേത്രിയുമായ സെലീനഗോമസ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള താരവുമാണ്. വന്‍കിട ബ്രാന്റുകളാണ് താരത്തിന് പിന്നാലെ പരസ്യക്കരാറുമായി നടക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ തുടരുകയാണെങ്കില്‍ സെലീനാഗോമസ് ഈ വര്‍ഷം തന്നെ ശതകോടീശ്വരിയിലേക്ക് പ്രവേശിക്കും. സെലീന ഗോമസ് സംഗീതം അഭിനയം മോഡലിംഗ് ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചു കൂട്ടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സെലീന ഗോമസ് 2023 ല്‍ 800 മില്യണ്‍ ഡോളര്‍ ആസ്തി മറികടന്നു.
ലോസ് ഏഞ്ചല്‍സ്, കലബാസാസ്, ടെക്‌സസ് എന്നിവിടങ്ങളിലും മാളികകളും ബിഎംഡബ്ല്യു, മിനി കൂപ്പര്‍, മെഴ്‌സിഡസ് മെയ്ബാച്ച്, ഔഡി എ 6 എന്നിവയുള്‍പ്പെടെ ആഢംബര കാറുകളുടെ വന്‍ ശേഖരവും താരത്തിനുണ്ട്. പ്യൂമ ഉള്‍പ്പെടെ മുന്‍നിര ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡറായ സെലീനയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് അവര്‍ ഈടാക്കുന്ന തുക സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിന് അപ്പുറത്താണ്
’13 റീസണ്‍സ് വൈ’ പോലുള്ള വിജയകരമായ ഷോകളുടെ നിര്‍മ്മാതാവായ സെലീനയുടെ ആസ്തി കാണുമ്പോള്‍ നഷ്ടം മൂന്‍ കാമുകനായ ജസ്റ്റിന്‍ ബീബറിനാണെന്ന് തോന്നിപ്പോകും. ജസ്റ്റിന്‍ ബീബറിന്റെ മൊത്തം ആസ്തിയായ 300 ദശലക്ഷം ഡോളര്‍ തന്റെ മേക്കപ്പ് ലൈനായ റെയര്‍ ബ്യൂട്ടി കൊണ്ടുമാത്രം സെലീന 2023 ല്‍ നേടിയിട്ടുണ്ട്. ലാഭത്തിന്റെ ഒരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും നടി നല്‍കുന്നു.