സുന്ദരിയായ പാട്ടുകാരിയും ഹോളിവുഡ് നടിയുമൊക്കെയായ സെലീന ഗോമസിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന അനേകം ആരാധകര്‍ ലോകത്തുടനീളമുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഡേറ്റിംഗും പ്രണയവുമൊക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങളാണു താനും.സെലീന ഗോമസ് അടുത്തിടെ നടത്തിയ പാരീസ് സന്ദര്‍ശനം ചില ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തിരികൊളുത്താന്‍ അധികം സമയമെടുത്തില്ല. ബ്രൂക്ലിന്‍, നിക്കോള പെല്‍റ്റ്സ് ബെക്കാം എന്നിവരുള്‍പ്പെടെ സുഹൃത്തുക്കളുമായി അത്താഴം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഗോമസ് ഒരു ‘നിഗൂഢ മനുഷ്യനുമായി ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. അത്താഴത്തിനും പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫുട്ബോള്‍ ടീമിന്റെ മത്സരവും കണ്ട ശേഷം നടി പുറത്തേക്ക് വരുമ്പോള്‍ താരത്തെ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചിരിക്കുകയായിരുന്നു ഈ മനുഷ്യന്‍. അതോടെ താരത്തിന്റെ പുതിയ ഡേറ്റിംഗ് ആരുമായിട്ടാണ് എന്നറിയാനുള്ള ആകാംഷകളും തുടങ്ങി. എന്നാല്‍ ആ മനുഷ്യന്‍ ഗോമസിന്റെ കാമുകനല്ലെന്നതാണ് പുതിയ വിശേഷം. ഗോമസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ റാംസെ ഓസ്റ്റിന്‍ ആയിരുന്നു അത്. പാരീസില്‍ ഗോമസിനും സംഘത്തിനുമൊപ്പംമിംഗസും ഉണ്ടായിരുന്നു. സെലീനയുടെ ഫോട്ടോകള്‍ പകര്‍ത്തിയപ്പോള്‍ അതില്‍ ഓസ്റ്റിനും ഉണ്ടായിരുന്നു. അവന്‍ തെരേസ മിംഗസുമായി ഡേറ്റിംഗിലാണെന്നും മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് നടി തന്റെ സിംഗിള്‍ സ്റ്റാറ്റസ് തമാശയായി ടിക് ടോക്ക് പോസ്റ്റ് ചെയ്തത് വൈറലായത്.
