ലോകത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള സെലീനാഗോമസ് നാലു വര്‍ഷമായി താന്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ലെന്ന് വെളിപ്പെടുത്തി. ടൈം 100 ഉച്ചകോടിയിലായിരുന്നു നടി സാമൂഹ്യമാധ്യമത്തില്‍ നിന്നും പിന്തിരിയാന്‍ കാരണം പ്രഖ്യാപിച്ചത്. തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിന്റെ ഭരണം ടീമായിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നും നടി പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ആയ 428 മില്യണ്‍ ഉള്ളയാളാണ് സെലീന. ”ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നാല് വര്‍ഷം അവധിയെടുത്ത് എനിക്കായി എന്റെ ടീമിനെ പോസ്റ്റ് ചെയ്യാന്‍ അനുവദിച്ചു. അത് ഞാന്‍ എനിക്ക് തന്നെ നല്‍കിയ ഏറ്റവും പ്രതിഫലദായകമായ സമ്മാനമായി എനിക്ക് തോന്നി. അത് എനിക്ക് കൂടുതല്‍ സമയവും സന്തോഷവും നല്‍കി.” സെലീന പറഞ്ഞു.
മണിക്കൂറുകളോളം ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനുപകരം തന്റെ സുഹൃത്തുക്കളെ വിളിക്കാന്‍ സമയം കിട്ടിയെന്ന് താരം പറഞ്ഞു. ” നമ്മള്‍ മനുഷ്യരാണ്. ഇടവേളകള്‍ എടുക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ലോകവുമായി കുറച്ചുകൂടി നന്നായി ഇടപഴകാനുള്ള അവസരം അതിലൂടെ ലഭിക്കുന്നു. മറ്റ് സ്ഥലങ്ങളില്‍ നിങ്ങളുടെ ഊര്‍ജ്ജം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.” അവര്‍ പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന വനിതയാണ് സെലീന, 400 മില്യണുമായി കൈലി ജെന്നര്‍, 379 ദശലക്ഷവുമായി അരിയാന ഗ്രാന്‍ഡെ. എന്നിവരാണ് പിന്നില്‍. ലോകത്ത് അനേകം സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ മോഡലും സ്വന്തമായി ഉല്‍പ്പന്നവുമുള്ള സെലീന പക്ഷേ സ്വന്തമായി മേക്കപ്പ് ചെയ്യേണ്ടത് എങ്ങിനെയാണെന്ന് തനിക്കറിയില്ലെന്നും പറഞ്ഞു. ദ ഒണ്‍ലി മര്‍ഡേഴ്‌സ് ഇന്‍ ദ ബില്‍ഡിംഗ് സ്റ്റാര്‍ റെയര്‍ ബ്യൂട്ടിയുടെ സ്ഥാപകയാണ്, എന്നാല്‍ മേക്കപ്പ് എങ്ങനെ ചെയ്യണമെന്ന് തനിക്ക് ഒരു പിടിയുമില്ലെന്ന് സമ്മതിച്ചു.