Hollywood

സ്വന്തം പ്രണയത്തെക്കുറിച്ചുള്ള പാട്ടുമായി സെലീന ഗോമസ്; ഏറ്റവും പുതിയ ആല്‍ബം ലവ് ഓണ്‍ പുറത്തിറങ്ങി

പ്രൊഡ്യൂസര്‍ ബെന്നി ബ്ലാങ്കോയുമായി ഡേറ്റിംഗ് നടത്തുന്ന ഗായികയും നടിയുമായ സെലീന ഗോമസ് (Selena Gomez) ‘ലവ് ഓണ്‍’ എന്ന തന്റെ ഏറ്റവും പുതിയ സിംഗിളുമായി എത്തുന്നു. വ്യാഴാഴ്ച പുറത്തിറക്കിയ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ഫ്രഞ്ച് സംവിധായകന്‍ ഗ്രെഗ് ഒഹ്രെലാണ്. പാരീസിലെ സിറ്റി ഓഫ് ലൗവിന് ആദരവ് അര്‍പ്പിക്കുന്ന രീതിയിലുള്ള ഗാനത്തില്‍ സെലീന തന്റെ ‘പ്രണയ’ ത്തെക്കുറിച്ചാണ് പാടുന്നത്.

3 മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സെലീന തന്റെ ഏറ്റവും പുതിയ നമ്പര്‍ പാടുമ്പോള്‍ പച്ച ബോഡികോണ്‍ വസ്ത്രവും ബാത്ത്റോബും ഉള്‍പ്പെടെ വിവിധ വസ്ത്രങ്ങള്‍ ധരിക്കുന്നത് കാണുന്നു. അവള്‍ നഗരം ചുറ്റി സഞ്ചരിക്കുമ്പോള്‍ ചുറ്റുമുള്ള ദമ്പതികള്‍ ചുംബിക്കുന്നു. സെലീനയുടെ ഏറ്റവും പുതിയ സിംഗിള്‍ കണ്ട് ആരാധകരും ആവേശത്തിലാണ്.കഴിഞ്ഞ വര്‍ഷം ജൂണില്‍ എമിലിയ പെരസ് എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി സെലീന ഫ്രാന്‍സില്‍ എത്തിയിരുന്നു.

ഇവിടെ നിന്നുള്ള അനേകം ഫോട്ടോകളാണ് നടി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നടത്തുകയും ചെയ്തിരുന്നു. വാരാന്ത്യത്തില്‍ പാരീസില്‍ 40 മണിക്കൂര്‍ ചെലവഴിച്ചതായും ബാത്ത് ടബ്ബില്‍ പോസ് ചെയ്തും ക്രോസന്റ് കഴിച്ചും ഈഫല്‍ ടവറില്‍ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും സെലീന വെളിപ്പെടുത്തി.