Hollywood

ഇന്‍സ്റ്റാഗ്രാമിനെ ഞെട്ടിക്കുന്ന ഫോട്ടോകളുമായി സെലീനാഗോമസ്; 60 സെക്കന്‍ഡിനുള്ളില്‍ ഡിലീറ്റ് ചെയ്തു

സിനിമാ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയും ആല്‍ബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുള്ള നടിയും ഗായികയുമായ സെലീന ജെയ്റ്റ്‌ലി ഞെട്ടിക്കുന്ന പോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധകരെ അമ്പരപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം വാരാന്ത്യത്തില്‍ പങ്കിട്ട ചിത്രങ്ങള്‍ തരംഗമാകുകയാണ്. കറുത്ത അടിവസ്ത്രത്തില്‍ ഗ്‌ളാമറസായിട്ടാണ് പോസ് ചെയ്തിട്ടുള്ളത്. ഒരു കൈ തലയ്ക്ക് പിന്നില്‍ വെച്ച് അലസമായി ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന രീതിയിലാണ് ഫോട്ടോ.

കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. അഴിഞ്ഞുലഞ്ഞ മുടികളും നാടകീയമായ മേക്കപ്പുമാണ്. വെങ്കല ഐഷാഡോയും സമൃദ്ധമായ കണ്‍പീലികളും ചുവപ്പ് ലിപ്‌സ്റ്റിക്കില്‍ തിളങ്ങുന്ന ചുണ്ടുകളും ഉള്‍പ്പെടെയുള്ള മേക്കപ്പില്‍ തിളങ്ങുന്ന ചിത്രം ഞായറാഴ്ചയാണ് സെലീന പോസ്റ്റ് ചെയ്തത്. 60 സെക്കന്‍ഡിനുള്ളില്‍ തന്നെ അത് നീക്കം ചെയ്യുകയുമുണ്ടായി. എന്നിരുന്നാലും ചിത്രം മറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ഇടവേളയെടുത്ത് കാമുകനുമായി അവധിയാഘോഷിക്കുന്ന താരം വീണ്ടും തിരക്കിലേക്ക് വീഴുകയാണ്. അവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡക്ഷന്‍ ചെയ്യുന്ന വിസാര്‍ഡ്‌സ് ഓഫ് വേവര്‍ലി പ്ലേസ് സീക്വല്‍ സീരീസിന്റെ നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കും. ഗോമസ് അലക്സ് റൂസ്സോയായി വീണ്ടും അഭിനയിക്കുന്നു. 34 കാരനായ ഡേവിഡ് ഹെന്റി അവളുടെ ഓണ്‍-സ്‌ക്രീന്‍ സഹോദരനായി തിരിച്ചെത്തുന്നു.

സെലീനഗോമസിന് വലിയ പ്രചാരം നല്‍കിയ വിസാര്‍ഡ്സ് ഓഫ് വേവര്‍ലി പ്ലേസ് 2007-2012 കാലഘട്ടത്തില്‍ നടന്ന ഒരു ജനപ്രിയ ഷോയാണ്. ഈ മാസം ആദ്യം റോളിംഗ് സ്റ്റോണിന് നല്‍കിയ അഭിമുഖത്തില്‍ സംഗീതത്തില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്റെ അടുത്ത റെക്കോര്‍ഡ് എങ്ങനെ അവസാനമാകുമെന്ന് കഴിഞ്ഞ വര്‍ഷം ഒരു പോഡ്കാസ്റ്റില്‍ ഗോമസ് വ്യക്തമാക്കി. ഇനി അഭിനയത്തില്‍ കേന്ദ്രീകരിക്കാനാണ് പദ്ധതി.