ഹിന്ദിയില്‍ വിദ്യാബാലന്‍ അഭിനയിച്ചു തകര്‍ത്ത ‘കഹാനി’ റീമേക്ക് ചെയ്യാനുള്ള തീരുമാനം തെറ്റായിപ്പോയെന്നും നയന്‍താരയെ നായികയാക്കിയത് തെറ്റായ ചോയ്‌സ് ആയിരുന്നെന്നും സംവിധായകന്‍ ശേഖര്‍ കമ്മൂല. 2014 ല്‍ വന്ന സിനിമ ശേഖര്‍ കമ്മൂലയുടെ തമിഴ് അരങ്ങേറ്റമായിരുന്നെങ്കിലും സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിലും തെലുങ്കുമായി ദ്വിഭാഷയില്‍ ആയിരുന്നു സിനിമ ഒരുക്കിയത്.
ആ സിനിമ തനിക്ക് പറ്റിയ തെറ്റായിരുന്നെന്ന് സംവിധായകന്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ എടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നല്ല കഥ കിട്ടാതിരുന്ന സാഹചര്യത്തില്‍ ബോളിവുഡില്‍ നിന്നും ഈ സിനിമ റീമേക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് കരിയറിന്റെ പീക്കില്‍ നില്‍ക്കുകയായിരുന്ന നയന്‍താരയെ പോലെ ഒരു നടി തന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് ചിന്തിച്ചാണ് താരത്തെ കരാര്‍ ചെയ്തത്. സിനിമ വന്‍ ഫ്‌ളോപ്പായിരുന്നെന്ന് സമ്മതിച്ച സംവിധായകന്‍ സിനിമ ഒരു അതിമോഹമായിരുന്നെന്നും നയന്‍താരയെ അഭിനയിപ്പിച്ചത് തെറ്റായ ചോയ്‌സ് ആയിരുന്നെന്നും പറഞ്ഞു.
ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ ‘കുബേര’ എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് ശേഖര്‍ കമ്മുല. അതേസമയം, ‘ടെസ്റ്റ്’, ‘മാനങ്ങാട്ടി സിന്‍സ് 1960’ എന്നീ ചിത്രങ്ങളാണ് നയന്‍താരയുടേതായി റിലീസിനായി കാത്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷിനൊപ്പം ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും അവര്‍ ചെയ്യുന്നുണ്ട്. നിവിന്‍ പോളിയ്ക്കൊപ്പം മലയാളത്തിലും എത്തുന്നുണ്ട്.