Lifestyle

4 മക്കളുമായി ഇന്ത്യയിലെത്തി കാമുകനൊപ്പം ജീവിതം; സീമ ഹൈദറിന് അഞ്ചാമതും പെണ്‍കുഞ്ഞ്

2023 ല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ‘ക്രോസ്-ബോര്‍ഡര്‍ ദമ്പതികള്‍’ സീമ ഹൈദറും സച്ചിന്‍ മീനയും വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു! ഇത്തവണ, പ്രണയ പക്ഷികള്‍ മാര്‍ച്ച് 18 ന് ഒരു പെണ്‍കുഞ്ഞിനെ സ്വാഗതം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. സീമഹൈദര്‍ അഞ്ചാം തവണയാണ് അമ്മയായി മാറിയത്. വാര്‍ത്ത ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇരുവരും വീണ്ടും ട്രെന്‍ഡില്‍ ആയി.

സീമയും സച്ചിന്റെ നിയമോപദേശകനായ എ.പി. സിംഗും മാര്‍ച്ച് 18 ന് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചതായി പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രി യില്‍വെച്ചാണ് സീമ ഹൈദര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 2024 ല്‍, ദമ്പതികള്‍ ഹൈദറിന്റെ 7 മാസത്തെ ഗര്‍ഭധാരണം പ്രഖ്യാപിച്ചിരുന്നു.

ഹൈദറിന്, ഇത് അവരുടെ അഞ്ചാമത്തെ കുട്ടിയാണ്. മീണയെ വിവാഹം കഴിക്കുന്നതിന് മുമ്പ് മുന്‍ ബന്ധത്തില്‍ ഇവര്‍ക്ക് നാലു പെണ്‍മക്കള്‍ വേറെയുണ്ട്. 2023 ഇന്ത്യയിലും പാകിസ്ഥാനി ലുമിരുന്ന് സച്ചിനും ഹൈദറും ലൂഡോ കളിച്ച് പ്രണയിച്ചതും പിന്നീട് കാമുകനെ കാണാന്‍ സീമ ഹൈദര്‍ പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ എത്തിയതും വലിയ ചര്‍ച്ചയായത്.

പിന്നീട് മീണയുമായി ഒരു ജീവിതം ആരംഭിക്കാന്‍ വേണ്ടി സീമ തന്റെ നാല് കുട്ടികളോടൊപ്പം അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചു. ഇതോടെ ഇരുവരും ഇരു രാജ്യങ്ങളിലെയും എല്ലാ തലക്കെട്ടുകളിലും വാര്‍ത്തകളിലും ഇടം നേടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെ, ആ ചെറിയ കുടുംബം നേപ്പാള്‍ വഴിയാണ് വന്നത്, പക്ഷേ ഒടുവില്‍ പിടിക്കപ്പെട്ടു. എന്നിരുന്നാലും, ഇരുവര്‍ക്കും ജാമ്യം ലഭിച്ചതിനുശേഷം സാഹചര്യം അവര്‍ക്ക് അനുകൂലമായി. ഇരുവരും നേപ്പാളിലെ പശുപതിനാഥ ക്ഷേത്ര ത്തില്‍ വിവാഹിതരായതിന് ശേഷം നിലവില്‍, ദമ്പതികള്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ അമ്മയോടൊപ്പം വന്ന കുട്ടികളോടൊപ്പം ഒരുമിച്ച് താമസിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *