അവസാന പന്തുവരെ സസ്‌പെന്‍സ് നിറഞ്ഞാടിയ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പൊരുതിയ ദക്ഷിണാഫ്രിക്കയെ ഒമ്പത് റണ്‍സന് കീഴടക്കി ഇന്ത്യയ്ക്ക് ടി20 ലോകകിരീടം. നിര്‍ണ്ണായകമായ രണ്ടു ക്യാച്ച് എടുത്ത് സൂര്യകുമാര്‍ യാദവും അര്‍ദ്ധശതകം നേടി ബാറ്റിംഗില്‍ തിളങ്ങിയ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയും ചേര്‍ന്ന് എതിരാളികളെ വീഴ്ത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്കയ്ക്ക് കപ്പിനും ചുണ്ടിനും ഇടയില്‍ ദൗര്‍ഭാഗ്യം വില്ലനായി മാറുകയായിരുന്നു. ഒരു മത്സരം പോലുംതോല്‍ക്കാതെ ഇന്ത്യ കപ്പടിച്ചപ്പോള്‍ ഒരുമത്സരത്തില്‍ പോലും സഞ്ജുവിനെ ഇറക്കിയില്ല.
ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മ്മയ്ക്കും പരിശീലകന്‍ ദ്രാവിഡിനും ആദ്യ ഐസിസി കിരീടമാണ്. നേരത്തേ ടെസ്റ്റ് ചാംപ്യന്‍ഷിപ്പും ഏകദിന ലോകകപ്പും കൈവിട്ടുകളഞ്ഞതിന് പിന്നാലെയാണ് ടി20 ലോകകപ്പ് ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വന്‍ പരാജയമായ വിരാട്‌കോഹ്ലി മത്സരത്തില്‍ അര്‍ദ്ധശതകം നേടി നിര്‍ണ്ണായകമായ ബാറ്റിംഗ് നടത്തി. ഒരറ്റത്ത്‌വിക്കറ്റുകള്‍ വീഴുമ്പോള്‍ 59 പന്തില്‍ 76 റണ്‍സുമായി കോഹ്ലി ഇന്നിംഗ്‌സില്‍ നിര്‍ണ്ണായക പ്രകടനം നടത്തി. 31 പന്തുകളില്‍ അക്‌സര്‍ പട്ടേല്‍ 47 റണ്‍സ് എടുത്തു.
അസാധ്യമായ ഒരെണ്ണം ഉള്‍പ്പെടെ രണ്ടു ക്യാച്ചുകള്‍ എടുത്ത് ദക്ഷിണാഫ്രിക്കയെ പെട്ടെന്ന് പരാജയത്തിലേക്ക് തള്ളിവിട്ടത് സൂര്യകുമാര്‍ യാദവായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴുവക്കറ്റിന് 176 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 168 ല്‍ അവസാനിച്ചു. ഇന്ത്യന്‍ ബാറ്റിംഗ് വിസ്മയങ്ങളെ പിടിച്ചുനിര്‍ത്തുകയും ഇന്ത്യന്‍ ബൗളിംഗ് നിരയെ ഭയപ്പെടാതെ നേരിടുകയും ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് അവസാന പന്തു വരെ ആവേശം നീട്ടിക്കൊണ്ടു പോയെന്ന് ആശ്വസിപ്പിക്കാം. അവസാന ഓവറുകളില്‍ കേശവ് മഹാരാജും ഡേവിഡ് മില്ലറും ചേര്‍ന്ന് ലക്ഷ്യം നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും മില്ലറുടെ തകര്‍പ്പന്‍ ക്യാച്ച് സൂര്യകുമാര്‍ യാദവ് എടുത്തതോടെ കളി മാറി.
ദക്ഷിണാഫ്രിക്ക ഏതെങ്കിലും ഒരു ഫൈനലില്‍ കടക്കുന്നത് ഇതാദ്യമാണ്. അര്‍ദ്ധശതകം നേടിയ ക്ലാസന്‍ 27 പന്തുകളില്‍ 52 റണ്‍സ് നേടി. അഞ്ചു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമാണ് പറത്തിയത്. ക്വിന്റണ്‍ ഡീകോക്ക് 31 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 31 റണ്‍സുമായി സ്്റ്റബ്‌സും ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനെ തുണച്ചത്. വാലറ്റത്ത് ഡേവിഡ് മില്ലര്‍ (21) ടീമിെന വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രയത്‌നങ്ങള്‍ പാഴാകുകയായിരുന്നു. മികച്ച ബൗളിംഗും അതിനനുസരിച്ചുള്ള ഫീല്‍ഡ് സെറ്റ് ചെയ്്തുമാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ടി0 ലോകകപ്പ് ഉയര്‍ത്തുന്നത്.