Myth and Reality

800 വർഷങ്ങൾ പൊട്ടക്കിണറ്റിൽ ഒരു മനുഷ്യൻ: പിന്നില്‍ ഞെട്ടിപ്പിക്കുന്ന മഹാരഹസ്യം !

1938-ൽ നോർവേയിലെ ഒരു പുരാവസ്തു ഗവേഷണ സംഘം സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിലുള്ള പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു . സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ആ കോട്ട. 21 അടി താഴ്ചയുള്ള ഈ കിണറില്‍നിന്ന് മനുഷ്യ അവശിഷ്ടങ്ങൾ ഗവേഷണ സംഘം കണ്ടെത്തി.

എന്നാൽ അന്നത്തെ സാഹചര്യത്തില്‍ ആ അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാനുള്ള സൗകര്യങ്ങളൊന്നും അവര്‍ക്ക് ഇല്ലായിരുന്നു. അവിശിഷ്ടത്തിന്റെ ഫോട്ടോയെടുത്തശേഷം ഗവേഷകർ പിന്‍വാങ്ങി. പിന്നീട് രണ്ടാംലോകയുദ്ധത്തിന്റെ കാലമായിരുന്നു. തുടര്‍ പര്യവേക്ഷണങ്ങൾക്ക് അവസരം കിട്ടിയില്ല. പിന്നീട് ഒരുപാടു കാലത്തിനുശേഷമാണ് വെൽമാൻ എന്നറിയപ്പെടുന്ന ഈ മനുഷ്യാവശിഷ്ടം ഗവേഷണത്തിനു വിധേയമായത്.

എന്നാല്‍, ഞെട്ടിക്കുന്ന ചില രഹസ്യങ്ങളാണ് തുടർ ഗവേഷണത്തിൽ തെളിഞ്ഞത്. വെൽമാൻ വെറും ഒരു മനുഷ്യമൃതദേഹം മാത്രമായിരുന്നില്ല, മറിച്ച് അതൊരു ജൈവായുധമായിരുന്നു. സ്വെറെ രാജാവിനെ ആക്രമിക്കാനെത്തിയ ബാഗ്ളർ എന്ന സായുധവിഭാഗമാണ് ഈ മൃതദേഹം കിണറ്റിൽ വലിച്ചെറിഞ്ഞത്.

ആ മേഖലയിലെ ജലവിതരണം മലിനമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ പ്രവൃത്തി. സ്വെറിസ് സാഗ എന്ന നോർവീജിയൻ ലിഖിതത്തിൽ ഇതെപ്പറ്റി പറയുന്നുമുണ്ട്. എന്നാൽ ഇതല്ലാതെ ഇതിനുള്ള തെളിവുകൾ ലഭിച്ചിരുന്നില്ല. അതാണു വെൽമാനിലൂടെ പിന്നീട് ലഭിച്ചത്. ജനിതക പരീക്ഷണങ്ങൾ ഉൾപ്പെടെ ഈ ശേഷിപ്പിൽ പിന്നീട് നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *